ഷിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം മാര്‍ അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും
Wednesday, July 16, 2014 7:19 AM IST
ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാര്‍ഷികവും യാക്കോബ് ശ്ളീഹായുടെ തിരുനാളും ജൂലൈ 20ന് (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 10 നുള്ള തിരുനാള്‍ കുര്‍ബാനയ്ക്ക് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കുകയും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടിന്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി