നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്ക്നിക്ക് വന്‍ വിജയമായി
Wednesday, July 16, 2014 4:18 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 ശനിയാഴ്ച ആലിപോണ്ട് പാര്‍ക്കില്‍ വച്ച് ഈ വര്‍ഷത്തെ പിക്ക്നിക്ക് നടത്തുകയുണ്ടായി. രാവിലെ പത്തു മണിക്ക് പ്രസിഡന്റ് രഘുവരന്‍ നായര്‍ ഔപചാരികമായി പിക്ക്നിക്ക് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങളും കളികളുമൊക്കെയായി ഉത്സാഹഭരിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞു. വളരെയധികം ആളുകള്‍ പങ്കെടുത്ത പിക്ക്നിക്കില്‍ കായിക മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചത് ട്രഷറര്‍ പ്രദീപ് മേനോനും ജയശ്രീ നായരുമാണ്.

ദീപാ സുനില്‍, സേതുമാധവന്‍, ഗായത്രീ നായര്‍ എന്നിവരുടെ സഹായം മത്സരങ്ങള്‍ വിജയകരമായി നടത്താന്‍ വളരെയധികം പ്രയോജനപ്പെട്ടു എന്ന് ജനറല്‍ സെക്രട്ടറി ശോഭാ കറുവക്കാട്ട് പറഞ്ഞു.

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി സുധ കര്‍ത്താ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി എന്നിവരുടെ സാന്നിധ്യം കൊണ്ട് പിക്ക്നിക്ക് കൂടുതല്‍ മനോഹരമായി. ഓഗസ്റ് 8,9,10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി.ക്ക് അടുത്തുള്ള അലക്സാണ്ര്ടിയ ഹില്‍റ്റനില്‍ വച്ച് നടക്കുന്ന 2014 നായര്‍ സംഗമത്തിലേക്ക് നായര്‍ ബനവലന്റ് അസോസിയേഷന്‍ അംഗങ്ങളെ ക്ഷണിക്കുന്നതിനും കൂടുതല്‍ ആളുകളെ രജിസ്റര്‍ ചെയ്യിക്കുവാനും ആണ് അവര്‍ പിക്ക്നിക്കില്‍ പങ്കെടുത്തത്.

ശ്രീമതി സുശീല പിള്ളയുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റി വിവിധ തരത്തിലുള്ള ഭക്ഷണം വിളമ്പുകയുണ്ടായി. സുധാകരന്‍ പിള്ള, രഘുനാഥന്‍ നായര്‍, നാരായണന്‍ നായര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ സഹായം ബാര്‍ബിക്യുവും മറ്റും വളരെ വിജയകരമാക്കാന്‍ കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍