കെ.സി. തോമസ് കിഴക്കേക്കര നിര്യാതനായി
Wednesday, July 16, 2014 4:16 AM IST
പാലാ: കിഴക്കേക്കര കെ.സി. തോമസ് (തൊമ്മച്ചന്‍ -76) നിര്യാതനായി. തീക്കോയി അങ്ങാടിയ്ക്കല്‍ കുട്ടിയമ്മയാണ് ഭാര്യ. സംസ്കാരം വ്യാഴാഴ്ച പാലാ കവീക്കുന്ന് സെന്റ് എഫ്രേം ദേവാലയത്തില്‍ ഉച്ചയ്ക്ക് രണ്ടിന്. പാലായിലെ മുന്‍കാല പ്രമുഖ വ്യാപാരിയാണ് (കിഴക്കേക്കര വെസ്സല്‍ പാലസ്, കിഴക്കേക്കര റബര്‍ നഴ്സറി , ഹയറിംഗ് ഏജന്‍സീസ്) പരേതന്‍.

മക്കള്‍ : മോളി ജോയ് , ബീന ഇമ്മാനുവല്‍ , ഷീല ജോര്‍ജ് , സിബി തോമസ്, ജെസി ആന്റണി ,
സൂസന്‍ മാര്‍ട്ടിന്‍ (നാഷ്വില്ല, ടെന്നസി)

മരുമക്കള്‍: ജോയ് തോട്ടത്തില്‍ (മൂവാറ്റുപുഴ), ഇമ്മാനുവല്‍ (മാണിച്ചന്‍) കൊറ്റനാട്ട് (മുത്തോലപുരം), അഡ്വ. ജോര്‍ജുകുട്ടി മാത്യു തുരുത്തിക്കാട്ട് (ഇടപ്പാടി), ജോമോള്‍ വേഴാമ്പശ്ശേരില്‍ (ഇളങ്ങുളം), ആന്റണി ജോസഫ് ചിറയില്‍ (കോതമംഗലം),മാര്‍ട്ടിന്‍ ജോസഫ് ഇലഞ്ഞിമറ്റം (നാഷ് വില്ല , യുഎസ്).

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍