ഫിലാഡല്‍ഫിയയില്‍ വൈദികവിദ്യാര്‍ഥികള്‍ക്ക് സ്വീകരണവും വൊക്കേഷന്‍ സെമിനാറും
Wednesday, July 16, 2014 4:06 AM IST
ഫിലാഡല്‍ഫിയ: ഷിക്കാഗൊ സെന്റ തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും പൌരോഹിത്യത്തിന്റെ ആദ്യപടിയായ കാറോയ പട്ടം സ്വീകരിച്ച രൂപതയിലെ വൈദിക വിദ്യാര്‍ഥികളായ കെവിന്‍ മുണ്ടയ്ക്കലിനെയും, രാജീവ് വലിയവീട്ടിലിനെയും ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയ വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും വിശ്വാസിസമൂഹവും ഹാര്‍ദ്ദമായി അനുമോദിച്ചു.

ജൂലൈ 13 ന് (ഞായര്‍) ദിവ്യബലിയില്‍ സംബന്ധിച്ച ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കലിനെയും ബ്രദര്‍ രാജീവ് വലിയവീട്ടിലിനെയും വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഇടവകജനങ്ങള്‍ക്ക് പരിചയപ്പൈടുത്തുകയും സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവയ്ക്കുവാന്‍ സുദൃഡമായ തീരുമാനമെടുത്ത രണ്ടു പേരെയും ഇടവകയിലെ യുവജനങ്ങളുടെ സാന്നിധ്യത്തില്‍ അനുമോദിക്കകയും ഇടവകയുടെ പ്രത്യേക പാരിതോഷികം നല്‍കി ആദരിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവജനങ്ങള്‍ മുന്‍കൈ എടുത്തു ക്രമീകരിച്ച ദൈവവിളി സെമിനാര്‍ ഇടവക വികാരി ഉദ്ഘാടനം ചെയ്തു. ക്ളാസുകള്‍ നയിച്ച വൈദിക വിദ്യാര്‍ഥികള്‍ നാളിതുവരെയുള്ള തങ്ങളുടെ സെമിനാരി പഠനവും ജീവിതവും യുവതീയുവാക്കളുമായി പങ്കുവച്ചു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തങ്ങള്‍ക്ക് മാതാപിതാക്കളില്‍നിന്നും ചെറുപ്പം മുതല്‍ ലഭിച്ച നല്ല മാതൃകയും ആത്മീയ കൃപയും ദൈവസന്നിധിയിലേക്ക് അടുക്കാന്‍ സഹായിച്ചു എന്ന് കെവിനും രാജീവും പറഞ്ഞു. ബ്രദര്‍ കെവിന്‍ ന്യൂയോര്‍ക്ക് ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന ഇടവകാംഗവും ബ്രദര്‍ രാജീവ് ടാമ്പാ സീറോ മലബാര്‍ ഇടവകാംഗവും ആണ്.

ഇടവകയിലെ യൂത്ത് ലീഡേഴ്സായ ഡയാന്‍ സിറാജുദീന്‍, സലിനാ സെബാസ്റ്യന്‍, ജെറിന്‍ ജോണ്‍, ജോസഫ് സെബാസ്റ്യന്‍, മനു മാത്യു, മോനിക്ക ജിജി, ജേക്കബ് സെബാസ്റ്യന്‍, ചിന്‍സു ഷാജന്‍, ടില്‍ഡാ മന്നാട്ട്, അലന്‍ ചിറക്കല്‍, ഗില്‍സണ്‍ ജോണി, ഡെന്നിസ് എന്നിവര്‍ സെമിനാറിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, അധ്യാപകരായ ജോസ് മാളേയ്ക്കല്‍, ജോസ് ജോസഫ്, ട്രേസി ഫിലിപ്പ്, ജേക്കബ് ചാക്കോ, മലിസാ മാത്യു, അനു ജയിംസ്, കാരളിന്‍ ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍