പത്തനാപുരം സംഗമം ഉല്ലാസ വേളയായി ആഘോഷിക്കുന്നു
Wednesday, July 16, 2014 4:04 AM IST
ഡാളസ്: പ്രവാസി സംഘടനകള്‍ക്ക് മാതൃകയായി നാട്ടുകാരോടുള്ള സ്നേഹവും കടപ്പാടും പുതുക്കുവാന്‍ പത്തനാപുരം സ്വദേശികള്‍ ഒന്നിച്ചു കൂടുന്നു. അതി വിപുലമായി നടത്തുന്ന നടത്തപ്പെടുന്ന ഉല്ലാസ വേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ഉല്ലാസവേളയില്‍ സംബന്ധിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുണ്ട്.

ജൂലൈ 19 ന് (ശനി) രാവിലെ മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടത്താനുദ്ദേശിക്കുന്ന ഉല്ലാസവേളയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലുള്ള എല്ലാ പത്തനാപുരം സ്വദേശികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

സ്ഥലം: 396 ജോബ്സണ്‍ റോഡ് സണ്ണിവേലി, 75182

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംകുട്ടി മാത്യു :9726935301, ജോണ്‍ ഉമ്മന്‍: 4698785295, ജോസ് തോമസ്:4698676184, ചാള്‍സ് വര്‍ഗീസ ്:4692334309, ജോണ്‍ ഗീവര്‍ഗീസ്:2147972680, ബാബുക്കുട്ടി സ്കറിയ:972790 8069, ബോബന്‍ ഉണ്ണൂണ്ണി:2144588623.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ