'എംബസികളില്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം'
Wednesday, July 16, 2014 4:03 AM IST
ദമാം: ഫാമിലി വീസ ലഭിക്കുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിലെ സൌദി എംബസികളില്‍ അറ്റസ്റ് ചെയ്യുന്നതിനും മറ്റുമായി ഹാജരാക്കുന്ന ഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പു വരുത്തണം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടുതന്നെ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെപ്പറ്റി ബോധ്യപ്പെടേണ്ടതുണ്ട്. സൌദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

വ്യാജ സര്‍ട്ടിഫിക്കറ്റ് എന്ന് സംശയിക്കുന്ന ഇരുനൂറോളം വിദ്യാഭ്യാസ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം അന്വേഷിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സൌദിയിലെ എന്‍ജിനിയറിംഗ് മേഖലയിലും ആരോഗ്യ മേഖലയിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി വിദേശികള്‍ ജോലി ചെയ്യുന്നതായി നേരത്തെ കണ്െടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം