റിയാദ് മലപ്പുറം കൂട്ടായ്മ ഇഫ്താര്‍ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു
Tuesday, July 15, 2014 8:16 AM IST
റിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മയായ റിമാല്‍ ഇഫ്താര്‍ സംഗമവും റിമാലിന്റെ സെക്രട്ടറി ഡോ. സലീം കൊന്നോലക്കും സഫിയ സലീമിനും യാത്രയയപ്പും നല്‍കി.

കഴിഞ്ഞ ദിവസം ഷിഫയിലെ ലുലു ഇസ്തിറാഹയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിയാദിലെ മലപ്പുറം നിവാസികള്‍ സ്ത്രീകളും കുട്ടികളുമടക്കം 400 ലധികം ആളുകള്‍ പങ്കെടുത്തു. മുഹമ്മദ് പൊന്മള അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇബ്രാഹിം സുബ്ഹാന്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഇബ്രാഹിം തറയില്‍ റമദാന്‍ സന്ദേശം നല്‍കി. ഡോ. സലീം കൊന്നോലക്കുള്ള മൊമെന്റോ ഇബ്രാഹിം സുബ്ഹാനും സഫിയ സലീമിനുള്ള മൊമെന്റോ ഷീംന മജീദൂം നല്‍കി. മുസമ്മില്‍ തേങ്ങാട്ട്, പി.സി. മജീദ്, നടുത്തൊടി ജബാര്‍, കെ.കെ റഷീദ്, പി.കെ.റഫീഖ്, ഇ.വി.എ. മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലപ്പുറം നിവാസികളുടെ പരസ്പര സ്നേഹവും സഹകരണവുമാണ് മറ്റ് പ്രദേശവാസികളില്‍ നിന്നും മലപ്പുറത്തുകാരെ വേര്‍തിരിക്കുന്നതെന്നും ഈ സ്നേഹവും സഹകരണവും അതുപോലെ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസും നിലനിര്‍ത്തണമെന്നും ഡോ. സലീം ഉപദേശിച്ചു. റിമാല്‍ ഈ വര്‍ഷം മലപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് വാങ്ങിയ എട്ട് ലക്ഷം രുപ വിലയുള്ള രണ്ടാമത്തെ വാഹനം ഓഗസ്റ് മൂന്നിന് കൈമാറുമെന്നും നാട്ടില്‍ പോകുന്നവര്‍ കുടുംബ സമേതം പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നാട്ടില്‍ ഉമ്മര്‍ കാടേങ്ങല്‍ 9605348483, അമീര്‍ കൊന്നോല 9142238190, കളപ്പാടന്‍ സലീം 9946012192 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നാട്ടിലേക്കു പോകുന്ന റിമാല്‍ മീഡിയ ഐ. സമീലിന് യാത്രയയപ്പ് നല്‍കി. ഷബീര്‍ പൂളക്കണ്ണി, സാജു മന്‍സൂര്‍ കെ.കെ, അബ്ദുറഹ്മാന്‍ കുറ്റീരി, മഖ്ബൂള്‍ പൂക്കോട്ടുര്‍, സാദിഖലി ഹാജിയാര്‍ പള്ളി, വി.വി. റാഫി, ബഷീര്‍ അറബി, നസീര്‍, ഉമ്മര്‍ പാലേങ്ങര, മുജീബ് കെ.കെ, ഹനീഫ, ഇഖ്തിയാര്‍, അബാസ് ആലത്തുര്‍പടി, സമദ് ശീമാടന്‍, മൊയ്നുദ്ദീന്‍ മലപ്പുറം, സജാസ്, സലാം, ഹനീഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വടാക്കുളം റിസ്വാന്‍ നാസര്‍ ഖിറാഅത്തും മുസമ്മില്‍ തേങ്ങാട്ട് സ്വാഗതവും സി.കെ. അബദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍