പോസ്റല്‍ പിക്നിക്ക് ഓഗസ്റ് ഒമ്പതിന്
Tuesday, July 15, 2014 8:15 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പോസ്റല്‍ ഓഫീസുകളും പ്ളാന്റുകളിലും ജോലി ചെയ്യുന്ന മലയാളി മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആണ്ടുതോറും നടത്തിവരാറുള്ള പിക്നിക്ക് ഓഗസ്റ് ഒമ്പതിന് (ശനി) രാവിലെ 11 മുതല്‍ ഗ്ളെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ നടക്കും.

വിവിധതരം ഗെയിമുകളും കായിക-വിനോദ പരിപാടികളും നടത്തപ്പെടുന്ന പിക്നിക്കില്‍ മലയാളി പോസ്റല്‍ ജീവനക്കാര്‍ എല്ലാവരും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മനോജ് അച്ചേട്ട് (കണ്‍വീനര്‍), മത്യാസ് പുല്ലാപ്പള്ളി, സണ്ണി ജോണ്‍, സോഫി ജോര്‍ജ്, മോളി അഗസ്റിന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ഈവര്‍ഷത്തെ പിക്നിക്കിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 224 522 2470.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം