ഡാനി കണിയാലി മിസ്റ്റര്‍ ക്നാ, സ്വപ്ന തച്ചേട്ട് മിസ് ക്നാ
Tuesday, July 15, 2014 5:29 AM IST
ഷിക്കാഗോ: സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ നൃത്തമാടിയ രാവില്‍ ഡാനി കണിയാലി ക്നാനായ സുന്ദരനും സ്വപ്ന തച്ചേട്ട് ക്നാനായ സുന്ദരിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ക്നാനായ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ജൂലൈ അഞ്ചിന് മക്കോര്‍മിക് സെന്ററിലെ സ്കൈലൈന്‍ ബാള്‍റുമില്‍ ഇരുപത്തിരണ്ട് പ്രതിഭാ വിലാസങ്ങള്‍ മാറ്റുരച്ച മത്സരത്തിനൊടുവിലാണ് പ്രമുഖ സാമൂഹ്യ, മാധ്യമ പ്രവര്‍ത്തകനും, കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലിയുടെയും ലൂസിയുടെയും പുത്രന്‍ ഡാനി കണിയാലി (ഷിക്കാഗോ) ജോര്‍ജ്കുട്ടി തച്ചേട്ടിന്റെയും ഫിലോമിനയുടെയും പുത്രി സ്വപ്ന തച്ചേട്ടും (ഹൂസ്റ്റണ്‍) മിസ്റ്റര്‍ ക്നാ, മിസ് ക്നാ പട്ടങ്ങള്‍ കരസ്ഥമാക്കിയത്. അഴകളവിനപ്പുറം ബുദ്ധിയുടെയും മനശക്തിയുടെയും കണക്കെടുപ്പും ഉള്‍പ്പെടുത്തിയ മത്സരത്തില്‍ ക്നാനായ സമു ദായത്തിലെ പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിലുളള യുവതീ യുവാക്കളുടെ വിഭി ന്നങ്ങളായ മിന്നുന്ന പ്രകടനങ്ങള്‍ക്ക് സ്്്കൈലൈന്‍ ബാള്‍റൂം സാക്ഷ്യം വഹിച്ചു.

ആഴ്ചകള്‍ നീളുന്ന പരിശീലനത്തിലൂടെ തികഞ്ഞ ആത്മവിശ്വാസവുമായാണ് മത്സരാര്‍ ത്ഥികള്‍ വേദിയില്‍ മാറ്റുരച്ചത്. മൂന്നുതലങ്ങളിലായിരുന്നു മത്സരം. ഒരോരുത്തരെക്കുറി ച്ചുമുളള മുപ്പത് സെക്കന്‍ഡ് വീഡിയോ പ്രസന്റേഷനും വേഷവിധാനവും ഉള്‍ക്കൊളളുന്ന തായിരുന്നു ഒന്നാംതലം. തുടര്‍ന്ന് പ്രത്യേകാഭിരുചികള്‍ പ്രദര്‍ശിപ്പിക്കാനുളള ടാലന്റ്റൌ ണ്ട്. ഇന്ത്യന്‍ വേഷത്തിന്റെ അവതരണവും ചോദ്യോത്തര വേളയും അടങ്ങുന്നതായിരുന്നു മൂന്നാം റൌണ്ട്. ഈ മൂന്നുതലങ്ങളിലും മുന്നിട്ടു നിന്ന അഞ്ചുപേര്‍ വീതം സുന്ദരിയെയും സുന്ദരിയെയും തിരഞ്ഞെടുക്കുന്ന അവസാന റൌണ്ടിലെത്തി.

ബാള്‍റൂം നിറഞ്ഞിരുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുടെ കരുത്തുമായാണ് അവസാന റൌണ്ടില്‍ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചത്. തലനാരിഴ കീറിയു ളള വിലയിരുത്തിലനൊടുവില്‍ മൂന്നുപേരെ വീതം വിജയകളായി തിരഞ്ഞെടുക്കുകയാ യിരുന്നു.

ജെഫിന്‍ നടുപ്പറമ്പിലാണ് (ന്യൂയോര്‍ക്ക്) മിസ്റ്റര്‍ ക്നായിലെ ഒന്നാം റണ്ണര്‍അപ്പ്. ഒഹാ യോവില്‍ നിന്നുളള ജോ മഴുവഞ്ചേരി രണ്ടാം റണ്ണര്‍അപ്പ്.

ജ്വാക്ലിന്‍ കൊളങ്ങായില്‍ (ഡാളസ്) മിസ് ക്നായിലെ ഒന്നാം റണ്ണര്‍അപ്പ് ആയപ്പോള്‍ ലോസ് ഏഞ്ചലസില്‍ നിന്നുളള ഏമി ഓട്ടപ്പളളി രണ്ടാം റണ്ണര്‍അപ്പായി.

കഴിഞ്ഞവര്‍ഷത്തെ മിസ് ഇന്ത്യ യു.എസ്.എ വിജയി പ്രിയം ഭാര്‍ഗവ, ഹേമ ശാതിയ, ദേ വിക രാജേഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. റോണി പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ പ്രവര്‍ത്തകരാണ് മത്സര നടത്തിപ്പിന് കെട്ടുറപ്പുളള സംവിധാനങ്ങളൊരുക്കിയത്. ജിനു കൈതമറ്റത്തിലാ യിരുന്നു ബ്യൂട്ടി പേജന്റ്ചെയര്‍ പേഴ്സണ്‍.

ജോസ്, ഡെയ്സി ചക്കുങ്കല്‍ (ടാമ്പ), സണ്ണി, ബീന ഇണ്ടിക്കുഴി (ഷിക്കാഗോ), ജെയ്മി, ജെസി മാച്ചാത്തില്‍ (സാന്‍ഹൊസെ), ജോസ്, സുമ ഐക്കരപ്പറമ്പില്‍ (ഷിക്കാഗോ), ജോ ജി, ദിനു മണലേല്‍ (ലോസ് ഏഞ്ചലസ്), വിപിന്‍, ബിനി ചാലുങ്കല്‍ (ഷിക്കാഗോ) എന്നി വരാണ് സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കുമുളള സമ്മാനങ്ങള്‍ സ്പൊണ്‍സര്‍ ചെയ്തത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം