കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Monday, July 14, 2014 8:11 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ചേരക്കാടത്ത് പരേതനായ കുഞ്ഞബ്ദുല്ലയുടെ മകന്‍ റിയാസ്(33) ആണ് മരിച്ചത്. കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പെരുന്നാളിനു മുന്‍പ്് നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.

മാതാവ് : ഖദീജ. ഭാര്യ : സാബിറ. മൂന്ന് വയസുള്ള മകളുണ്ട്.

സഹോദരങ്ങള്‍ : മുഹമ്മദ് കുഞ്ഞി (ദുബായ്), ഫൈസല്‍, അഹമ്മദ്, നൌഷാദ് (ദുബായ്), നാസര്‍ (കുവൈറ്റ്).

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.