കേളി ജനകീയ ഇഫ്താര്‍ ജൂലൈ 17ന്
Monday, July 14, 2014 8:10 AM IST
റിയാദ്: സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് പുണ്യമാസത്തില്‍ റിയാദ് കേളി കലാ സാംസ്കാരികവേദി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ ജുലൈ 17 ന് (വ്യാഴം) (റമദാന്‍ 19) ആയിരിക്കുമെന്ന് കേളി സെക്രട്ടറി റഷീദ് മേലേതില്‍ അറിയിച്ചു.

എല്ലാ വര്‍ഷവും റമദാനില്‍ കേളിയുടെ നേതൃത്വത്തില്‍ റിയാദില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിക്കാറുണ്ടണ്ട്. കേളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും മുന്‍വര്‍ഷങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്. ഈ വര്‍ഷവും കേളി ഇഫ്താര്‍ കൂടുതല്‍ ജനകീയമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ബി.പി. രാജീവനും കണ്‍വീനര്‍ ഇസ്മായില്‍ തടായിലും അറിയിച്ചു.

ബത്തയുടെ ഹൃദയഭാഗത്തുള്ള ബത്ത കൊമേഴ്സ്യല്‍ സെന്ററില്‍ നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ മലയാളികളെകൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും പങ്കെടുക്കാറുണ്ടണ്ട്.

കുടുംബങ്ങള്‍ക്കം കുട്ടികള്‍ക്കും പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ ഇഫ്താര്‍ വിരുന്നില്‍ മൂവായിരത്തിലേറെപേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. കേളി ഇഫ്താറിന്റെ ഭാഗമായി റിയാദിലെ വ്യവസായ മേഖലകളിലെ വിവിധ തൊഴിലാളി ക്യാമ്പുകളിലിലും കൂടാതെ റിയാദിലെ വിവിധ ആശുപത്രികളിലും ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0532670424, 0567867809.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍