ഒഐസിസി ഖാലിദ് ഇബ്ന് വലീദ് കൂട്ടായ്മ ഇഫ്താര്‍ സംഘടിപ്പിച്ചു
Monday, July 14, 2014 6:41 AM IST
ജിദ്ദ: ഖാലിദ് ഇബ്ന് വലീദ് ഏരിയ ഒഐസിസി പ്രവര്‍ത്തകര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ദുള്‍ നാസര്‍ കൊഴിതോടി, സലാം കോട്ടൂര്‍, റഷീദ് കൊടക്, ഷരീഫ് കാടാച്ചിറ, സി.എം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജനകീയ ഇഫ്താറിനുശേഷം നടന്ന സംഗമത്തില്‍ ശ്രിജിത് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. നുഷി ചയാട്, ലത്തീഫ് മൊകേരി, പ്രവീണ്‍ എടക്കാട്, മുസ്തഫ പെരുവള്ളൂര്‍ (ദീപിക) ഹകീം പാറയ്ക്കല്‍, അന്‍വര്‍ വല്ലഞ്ചിര, ലത്തീഫ് മഠത്തില്‍, റാഷിദ് കുപ്പം , മഷ്ഹൂദ്, ഹബീബ് കുടുക്കാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനകീയ ഇഫ്താറിലൂടെ വേറിട്ട ഒരനുഭവം പങ്കിട്ടാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍