വനിതാവേദി കുവൈറ്റ് സേവന പ്രവര്‍ത്തനം; ആശുപത്രി പുതിയ ബ്ളോക്കിനു തറക്കല്ലിട്ടു
Monday, July 14, 2014 6:38 AM IST
കോട്ടയം: കുവൈറ്റിലെ വനിതകളുടെ സര്‍ഗ വേദിയായ വനിതാവേദി കുവൈറ്റ് കോട്ടയം ഇന്‍സ്റിറ്റൃൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഐസിഎച്ചില്‍ പണികഴിപ്പിച്ച് നല്‍കുന്ന ഒപി എക്സ്റന്‍ഷന്‍ ബ്ളോക്കിന്റെ ശിലാസ്ഥപന കര്‍മ്മം കോട്ടയത്ത് ആശുപത്രിയില്‍ നടന്നു.

വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശിന്റെ അധ്യക്ഷതയില്‍ സ്ഥലം എംഎല്‍എ കെ.സുരേഷ്കുറുപ്പ് ചടങ്ങ് നിര്‍വഹിച്ചു. യോഗത്തില്‍ റബ്കോ ചെയര്‍മാന്‍ വി.എന്‍.വാസവന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റംലാബീവി, കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, കലയുടേയും വനിതാവേദിയുടേയും പ്രവര്‍ത്തകരായ രശ്മി സുരേഷ്, പി.ബി.സുരേഷ്, സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ചടങ്ങിനു സൂപ്രണ്ട് ഡോ. പി. സവിത സ്വാഗതവും വനിതാവേദി പ്രവര്‍ത്തകയായ ശോഭ സുരേഷ് നന്ദിയും രേഖപ്പെടുത്തി.

വനിതാവേദി കുവൈറ്റ്, കുവൈറ്റില്‍ നടത്തുന്ന വിവിധ പരിപാടികള്‍ വഴിയും സന്മനസുള്ളവരുടെ സഹായങ്ങള്‍ വഴിയും സ്വരൂപിക്കുന്ന തുകയാണ് ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നത്. സുനാമി ദുരിത ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനം, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധന സഹായം, തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സക്കുള്ള വാര്‍ഡ് നിര്‍മിച്ച് നല്‍കല്‍, കേരളത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവ വനിതാവേദി പോയ വര്‍ഷങ്ങളില്‍ നാട്ടില്‍ നടത്തിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കോട്ടയം ഇന്‍സ്റിറ്റൃൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഐസിഎച്ചില്‍ പണികഴിപ്പിച്ച് നല്‍കുന്ന ഒപി എക്സ്റന്‍ഷന്‍ ബ്ളോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനവും എന്ന് വനിതാവേദി കുവൈറ്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് കുവൈറ്റ് മലയാളി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍