കോസ്മിക്സ് എച്ച്ആര്‍ഡിയുമായി മെല്‍ബണില്‍ ഒരുപറ്റം കലാകാരന്മാര്‍
Monday, July 14, 2014 6:36 AM IST
മെല്‍ബണ്‍: കൊച്ചിന്‍ രൂപതയുടെ കീഴിലുള്ള യുവകലാകാരന്മാരുടെ കൂട്ടായ്മയായ കോസ്മിക്സ് ഗ്രൂപ്പ് ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഹ്യൂമന്‍ റിസര്‍ച്ച് ഡവലപ്മെന്റിന്റെ (എച്ച്ആര്‍ഡി) കീഴില്‍ കോസ്മിക്സ് എച്ച്ആര്‍ഡി, ടീം എച്ച്ആര്‍ഡ്, ഗ്രീന്‍ എച്ച്ആര്‍ഡി എന്നിവയും മറ്റു പല മേഖലകളിലും ചുവടുറപ്പിക്കുന്നു. കൊച്ചിന്‍ രൂപത ഡയറക്ടറും വൈസ് ചാന്‍സലറുമായ റവ. ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എച്ച്ആര്‍ഡി ആശയം വളര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന അയ്യായിരം അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി വളരുകയായിരുന്നു. കലാപരമായ കഴിവുകളെ വികസിപ്പിച്ചെടുക്കുവാന്‍ അവരെ മുന്‍നിരാ കലാകാരന്മാരാക്കുവാന്‍ ഡാന്‍സ്, പാട്ട് പ്രസംഗം എന്നിവയില്‍ പരിശീലനം നടത്തിയാണ് രംഗപ്രവേശനം ആരംഭിച്ചത്.

ബിസിനസ് രംഗത്തുള്ളവരെ പ്രോത്സാഹിപ്പിച്ച് ഇംഗ്ളീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു കലാലയം പിന്നീട് തുടങ്ങി. ഇതിനായി രൂപതയുടെ ആസ്ഥാനത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോസ്മിക്സ് എച്ച്ആര്‍ഡിയില്‍ പരിശീലനം നേടിയ അമ്പതോളം കലാകാരന്മാര്‍ മെല്‍ബണ്‍, അഡ്ലൈഡ്, ബ്രിസ്ബന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കായി വന്നിട്ടുണ്ട്. ഇവരില്‍ പ്രമുഖരാണ് മെല്‍ബണില്‍ കലാരംഗത്ത് സജീവമായി മാറിയത്.

കണ്ടംപററി സ്റൈല്‍ മുതല്‍ ഫ്യൂഷന്‍, പരമ്പരാഗത നൃത്തം, ബോളിവുഡ് തുടങ്ങിയ നൃത്തങ്ങള്‍ ധാരാളം മെല്‍ബണിലെ വിവിധ സ്റേജുകളില്‍ ഇവര്‍ കഴിവുതെളിയിച്ചുകഴിഞ്ഞു.

രൂപേഷ് ബാബുവാണ് എച്ച്ആര്‍ഡിയുടെ കോഓര്‍ഡിനേറ്റര്‍, ലെനീഷ് ജോണ്‍ കൊറിയയോഗ്രാഫിയും പ്രമുഖ ഡാന്‍സര്‍മാരായ ടെഡി മെന്റു, എല്‍ട്ടണ്‍ ജറോം, വില്യംസ് ബെനഡിക്ട്, സന്ദീപ് സ്റാലിന്‍, മീ, വിനോദ് ആലപ്പി, വിഷ്ണു മോഹന്‍ദാസ് ചെമ്പന്‍കുളം, റെജു റാഫേല്‍, ലക്സണ്‍ പള്ളുരുത്തി, സൂസന്‍ ലോറന്‍സ്, ഗീതു അമാന്‍, അനുസിന്‍ ജെസ്, ദിവ്യ മലപ്പുറം എന്നിവരാണ് കോസ്മിക്സ് എച്ച്ആര്‍ഡിയുടെ പ്രമുഖ താരങ്ങള്‍.

കൊച്ചിന്‍ രൂപതയുടെ കലാകാരന്‍ മാര്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ കലയുടെ പാരമ്പര്യത്തിന്റെ വേരുകള്‍ ഉറപ്പിക്കുമെന്നും ഇന്ത്യന്‍ അസോസിയേഷനുകള്‍ ഈ മലയാളി ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തില്‍നിന്നും മനസിലാകും. കൂടാതെ ഇവരുടെ നേതൃത്വത്തില്‍ ബ്ളഡ് ഡൊണേഷനും നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്