പ്രവാസി മലയാളി അബുദാബിയില്‍ നിര്യാതനായി
Monday, July 14, 2014 6:36 AM IST
അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തൃശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പി.സി. ഉമ്മര്‍(52) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.

പുതിയ വീട്ടില്‍ ചാലില്‍ അബ്ദുള്ളമോന്‍ സൈനബ ദമ്പതികളുടെ മകനാണ്. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി സനൂബയാണ് ഭാര്യ. മക്കള്‍: ഹാസിം, സമീര്‍. റഷീദ്, ഗഫൂര്‍ എന്നിവരാണ് സഹോദരങ്ങള്‍.

സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പി.സി. ഉമ്മര്‍, സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ശില്പ ശാലകളില്‍ ക്ളാസെടുത്തിരുന്നു.ഖബറടക്കം അബുദാബിയി ഖബര്‍സ്ഥാനില്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള