പയ്യന്നൂര്‍ സൌഹൃദവേദി പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി
Monday, July 14, 2014 6:33 AM IST
റിയാദ്: പ്രവാസികള്‍ക്കിടയില്‍ കായികവും മാനസികവുമായ ആരോഗ്യം നല്‍കുന്ന വ്യായാമശീലം വളര്‍ത്തിയെടുക്കുന്നതിനായി പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഫുട്ബോള്‍ പരിശീലനക്കളരിയില്‍ പങ്കെടുക്കുന്ന പ്രവാസി കായികതാരങ്ങള്‍ക്ക് ന്യൂ സഫാമക്കാ പോളിക്ളിനിക്കിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ ക്യാമ്പ് സംഘടിപ്പിച്ചു.

കായിക മത്സരങ്ങളില്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഡോ. ഭരതന്‍ ക്ളാസെടുത്തു. പി.എസ്.വി റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് മുസ്തഫ കവായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂസഫാമക്കാ പോളിക്ളിനിക്ക് മാനേജര്‍ അബ്ദുള്‍ നാസര്‍ മാസ്റ്റര്‍ ക്യാമ്പംഗങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് കണ്‍വീനര്‍ രാജീവന്‍ കരിവെള്ളൂരിന് കൈമാറി. എല്ലാ വെള്ളിയാഴ്ചകളിലും മുറബയിലുള്ള മൈതാനത്താണ് പരിശീലനം നടക്കുന്നത്. മുപ്പതോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ കഴിഞ്ഞ ദിവസം ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനെ അനുസ്മരിച്ചു കൊണ്ട് ജര്‍മനിയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം നടന്നത് ശ്രദ്ധേയമായി. ഭാസ്കരന്‍ എടാട്ട്, അന്‍വര്‍ രാമന്തളി, ഹരീന്ദ്രന്‍ ചെങ്ങല്‍, രാജീവന്‍ കരിവെള്ളൂര്‍, ഇസ്മായില്‍ കാരോളം തുടങ്ങിയവരാണ് പരിശീലനക്കളരിക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍