ജിദ്ദ ആലുവ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Monday, July 14, 2014 6:33 AM IST
ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രക്ഷാധികാരി പി.എം. മായിന്‍കുട്ടി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നാദിര്‍ഷ ആലുവ, മറ്റു ഭാരവാഹികളായ സി.പി. സലീം, അബ്ദുള്‍ കരീം പാനായിക്കുളം, സൈനുദ്ദീന്‍ എടയത്താളി, നൌഫല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍