2014 നായര്‍ സംഗമം ഓഗസ്റ് 8,9,10 തീയതികളില്‍
Monday, July 14, 2014 4:43 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് എട്ടിന് വെള്ളിയാഴ്ച്ച മുതല്‍ ഓഗസ്റ് പത്ത് ഞായറാഴ്ച്ച വരെ വാഷിംഗ്ടണ്‍ ഡിസിക്ക് അടുത്തുള്ള അലക്സാണ്ര്ടിയ ഹില്‍റ്റണില്‍ (മന്നം നഗര്‍)നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി സിനിമാ താരം സുരേഷ് ഗോപി പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികളുമായി സുരേഷ് ഗോപി സംവദിക്കുന്നതുമായിരിക്കും.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വളരെയധികം നായര്‍ കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗമം വിജയിപ്പിക്കുന്നതിനു വേണ്ടി സുരേഷ് ഗോപിയുടെ സഹോദരന്‍ സനില്‍ ഗോപി ചെയര്‍മാനായി ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിനോടകം രജിസ്റര്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ എത്രയും വേഗം രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച്ച വൈകിട്ട് പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയില്‍ അമേരിക്കയില്‍ നിന്നുമുള്ള ഗായകരും ഗായികമാരും പങ്കെടുക്കുന്നു. തിരുവാതിര മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആഗസ്റ് 2നു മുമ്പ് രജിസ്റര്‍ ചെയ്തിരിക്കണം എന്ന് സെക്രട്ടറി സുധ കര്‍ത്താ അറിയിച്ചു.

അമേരിക്കന്‍ ഐക്യനാടുകളില്‍ അധിവസിക്കുന്ന നായര്‍ കുടുംബങ്ങളെ തമ്മില്‍ പരിചയപ്പെടുത്താനും പ്രാദേശിക സംഘടനകള്‍ തമ്മില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കുവാനും ഈ സംഗമം വഴിയൊരുക്കും എന്ന് വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍ പറഞ്ഞു. 2014 നായര്‍ സംഗമത്തിലേക്ക് എല്ലാ നായര്‍ സമുദായാംഗങ്ങളേയും പ്രസിഡന്റ് രമേശന്‍ പിള്ള സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സനില്‍ ഗോപി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 301 760 4549, രമേശന്‍ പിള്ള (പ്രസിഡന്റ്) 571 327 6687, സുധ കര്‍ത്താ (സെക്രട്ടറി) 2675757333, ജയപ്രകാശ് നായര്‍ (വൈസ് പ്രസിഡന്റ്) 845 507 2621.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ