ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ വിജയികള്‍ക്ക് സ്വീകരണം ജൂലൈ 19-ന്
Monday, July 14, 2014 4:37 AM IST
ന്യൂയോര്‍ക്ക്: ഫോമാ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ഭാരവാഹികള്‍ക്ക് യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. ജൂലൈ 19-ന് വൈകിട്ട് 6 മണിക്ക് യോങ്കേഴ്സ് സെന്‍ട്രല്‍ പാര്‍ക്ക് ഈവിലുള്ള മുംബൈ സ്പൈസ് റെസ്റോറന്റില്‍ വെച്ചാണ് സ്വീകരണവും അനുമോദന യോഗവും നടക്കുക.

എമ്പയര്‍ റീജിയണിലുള്ള എല്ലാ അസോസിയേഷന്‍ ഭാരവാഹികളേയും ഈ സ്വീകരണ യോഗത്തിലേക്ക് ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. സന്‍ജു കുറുപ്പ് (വൈ.എ.എ സെക്രട്ടറി/പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം