ഉലഹന്നന്‍ വര്‍ക്കി നിര്യാതനായി
Monday, July 14, 2014 4:36 AM IST
കോട്ടയം: മുട്ടുച്ചിറ സ്വദേശിയായ കുര്യന്‍ ജോര്‍ജിന്റെ (കൊച്ചേട്ടന്‍) പിതാവ് ഉലഹന്നന്‍ വര്‍ക്കി കണിവേലില്‍ (89) നിര്യാതനായി. ഭാര്യ മറിയാമ്മ വെട്ടിക്കാട്ട് കുടുംബാംഗമാണ് .മക്കള്‍ പരേതനായ ജോണ്‍ ,മാത്യു ,കുര്യന്‍ ജോര്‍ജ് (യുകെ),ട്രീസ ,ജോസ്.

ബുധനാഴ്ച രാവിലെ മുട്ടുച്ചിറ ഹോളി ഹോസ്റ് ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതുമാണ്. യുകെ സന്ദര്‍ശിക്കുന്ന ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മരണ വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനായി ഫാ:തോമസ് തൈക്കുട്ടത്തോടൊപ്പം ബോള്‍ട്ടനിലെ കുര്യന്‍ ജോര്‍ജിന്‍റെ (കൊച്ചേട്ടന്‍) വീട് സന്ദര്‍ശിക്കുകയും പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു. പരേതന്റെ വേര്‍പാടില്‍, കുര്യന്‍ ജോര്‍ജിന്റെ (കൊച്ചേട്ടന്‍) കുടുംബത്തില ദുഃഖത്തില്‍, യുക്മ നോര്‍ത്ത് വെസ്റ് റീജീയന്‍ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സിജു ജോസഫ്