റവ. ഫാ. റെഞ്ചു മാത്യു വൈദ്യന്‍ നിര്യാതനായി
Monday, July 14, 2014 4:36 AM IST
തേവലക്കര : മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദീകനും, മഞ്ഞകാല മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തോഡോക്സ് ഇടവകവികാരിയുമായിരുന്ന റവ. ഫാ. റെഞ്ചു മാത്യു വൈദ്യന്‍ (32) പുലര്‍ച്ചെ ഹൃദയാഘാതം മൂലം കൊടുമണ്‍ തോട്ടുവക്കാട് റിന്‍സിഭവനില്‍ വച്ച് നിര്യാതനായി. തേവലക്കര തെങ്ങും തുണ്ടില്‍ കൊച്ചുതുണ്ടില്‍ മാത്യു വൈദ്യന്റെയും പൊന്നമ്മ വൈദ്യന്റെയും മകനാണ് റെഞ്ചു അച്ഛന്‍.

കൊടുമണ്‍ തോട്ടുവക്കാട് റിന്‍സിഭവനില്‍ റിന്‍സിയാണ് സഹധര്‍മ്മിണി. മഹിമ, കൃപ എന്നിവര്‍ മക്കളാണ്. റെനി മാത്യു വൈദ്യന്‍ ആണ് ഏക സഹോദരന്‍.

ജൂലൈ പതിനാറാം തീയതി ബുധനാഴ്ച രാവിലെ പൊതുദര്‍ശനത്തിനും, നഗരികാണിക്കലിനും ശേഷം കൊല്ലം ഭദ്രാസന മെത്രാപൊലീത്താ സഖറിയ മാര്‍ അന്തോനിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ തേവലക്കര മാര്‍ത്തമറിയം ഓര്‍ത്തോഡോക്സ് ദേവാലയത്തിലെ പ്രത്യേകം തയാര്‍ചെയ്ത കല്ലറയില്‍ സംസ്കരിക്കുന്നതാണ്.

കരിക്കോട് ചാപ്പല്‍, പെരിങ്ങാല സെന്റ്.ജോര്‍ജ്, മുളവന സെന്റ് ജോര്‍ജ്, എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓര്‍ത്തോഡോക്സ് ടിവിക്കുവേണ്ടി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, അനുശോചനം അറിയിച്ചു.