ന്യൂയോര്‍ക്ക് സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി
Saturday, July 12, 2014 8:22 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ബാഡ്മിന്റണ്‍ ശാഖയായ ന്യൂയോര്‍ക്ക് സ്മാഷേഴ്സിന്റെ മൂന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കിലുള്ള ക്യൂന്‍സ് ഹൈസ്കൂളില്‍ നടത്തി.

അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. പെന്‍സില്‍വേനിയ, വിര്‍ജീനിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഒട്ടാവ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ ഒന്നാംസ്ഥാനം ഷിജു ജോര്‍ജ് ആന്‍ഡ് അനൂപ് നൈനാന്‍ (പെന്‍സില്‍വാനിയ), രണ്ടാം സ്ഥാനം അനൂപ് ദാസ് ആന്‍ഡ് കൃഷ്ണ (വി.എ), മൂന്നാം സ്ഥാനം തോമസ് മാത്യു ആന്‍ഡ് തോമസ് ബിജേഷ് എന്നിവര്‍ കരസ്ഥമാക്കി. മോസ്റ് വാല്യുവബിള്‍ പ്ളെയറായി അനുപ് ദാസ് (വി.എ) തെരഞ്ഞെടുക്കപ്പെട്ടു.

ബാഡ്മിന്റണ്‍ കളിയോടുള്ള മലയാളികളുടെ ആവേശം ഈ ടൂര്‍ണമെന്റില്‍ കാണുവാന്‍ സാധിച്ചുവെന്ന് ബാഡ്്മിന്റണ്‍ കോഓര്‍ഡിനേറ്റര്‍ സോണി പോള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ തോമസ് ഉമ്മന്‍ ആന്‍ഡ് മാത്യു ജോഷ്വാ (ആര്‍ആന്‍ഡിടി), പ്രൊഡക്ഷന്‍സ് റോബി വര്‍ഗീസ് (ഫസ്റ് ഫ്ളാഗ് റിയാലിറ്റി) ആന്‍ഡ് ജോര്‍ജ് സി. പറമ്പില്‍ എന്നിവരായിരുന്നു. ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ എന്‍വൈഎംഎസ്സി അംഗങ്ങള്‍ക്ക് സെക്രട്ടറി സക്കറിയാ മത്തായി നന്ദി പ്രകാശിപ്പിച്ചു. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം