ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഘടിപ്പിച്ചു
Saturday, July 12, 2014 8:21 AM IST
ജിദ്ദ: ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെകെപികെ) വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഇഫ്താര്‍ മീറ്റും റുവൈസ് ബീച്ചില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് പി.വി ലത്തീഫ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി പി.കെ സിറാജുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി മൂസ, പി.വി ബാബു, എം.കെ. ബാവ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിക്ക് ടി.പി സക്കീര്‍, യു.പി ഇസ്ഹാഖ്, ടി.കെ. റിയാസ്, വി. റസല്‍, ടി.പി സുനീറലി, ഹബീബ്, ടി.പി. നാസര്‍, വി.എ. റിയാസ്, നുബീല്‍ കൊട്ടപ്പുറം, നാസര്‍ ചോലയില്‍, മുഹമ്മദ് കുട്ടി, ടി.പി അഷ്റഫ്, മുജീബ്, പി.വി ഷബീര്‍, സാജു, അന്‍വര്‍, ഫിറോസ്, അസീസ് തൂവക്കാട്, ലിബ്നു തുടങ്ങിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍