ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ ശ്രീകാന്ത് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍
Saturday, July 12, 2014 8:20 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ കൌണ്‍സില്‍ ഓഫ് ഗവണ്‍മെന്റ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍ (പ്ളാനിംഗ്) ആയി ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ കെ.എന്‍. ശ്രീകാന്തിനെ നിയമിച്ചു. ഓഗസ്റ്റ് ആറിന് അദ്ദേഹം ചുമതലയേല്‍ക്കും. ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ളാനിംഗില്‍ 25 വര്‍ഷം പരിചയ സമ്പത്തുളള ശ്രീകാന്ത് നോര്‍ത്തേണ്‍ വെര്‍ജീനിയ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്.

ഇന്ത്യയിലെ ബാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദവും മേരിലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ശ്രീകാന്തിന് ഡയറക്ടര്‍ ഓഫ് ട്രാന്‍സ് പോര്‍ട്ടേഷന്‍ (പ്ളാനിംഗ്) ചുമതലയ്ക്കു പുറമേ നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ് പോര്‍ട്ടേഷന്‍ ബോര്‍ഡ്, സ്റ്റാഫ് ഡയറക്ടര്‍ എന്ന പദവിയും നല്‍കിയിട്ടുണ്ട്.

1987 മുതല്‍ 2013 വരെ റൊണാള്‍ഡ് എഫ് കിര്‍ബിയായിരുന്നു ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍