മൂന്ന് വയസുകാരന്‍ ഷെറിഫായി സത്യപ്രതിജ്ഞ ചെയ്തു
Saturday, July 12, 2014 8:19 AM IST
ഇന്ത്യാനപോലീസ്: അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ഷെറിഫ് എന്ന പദവി മൂന്നു വയസുകാരനായ വയറ്റ് സ്കിമള്‍ട്ടസിന് ഇന്ത്യാന പോലീസിലെ ആശുപത്രി വാര്‍ഡില്‍ വച്ചാണ് ജൂലൈ 10 ന് (വ്യാഴം) ഈ മൂന്ന് വയസുകാരന്‍ ഷെറിഫിന്റെ ബാഡ്ജ് നല്‍കി ആദരിച്ചത്.

സംഭവം ഇങ്ങനെ: വയറ്റ് കാന്‍സര്‍ രോഗത്തിന് അടിമയാണ്. വയറിനകത്തെ ട്യൂമര്‍ ഒരു സര്‍ജറിയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ത്യാന യൂണിവേഴ്സിറ്റി റയ്ലി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സന്ദര്‍ശനത്തിനായി കൌണ്ടി ഷെറിഫ് ടെറി എത്തിയത്. കുട്ടിയെ സമാശ്വസിപ്പിക്കുന്നതിനും, ധൈര്യം പകരുന്നതിനുമാണ് ഷെറിഫ് പദവി നല്‍കി ആദരിക്കുവാന്‍ തിരുമാനിച്ചതെന്നും ഷെറിഫിന്റെ എല്ലാ ഔദ്യോഗിക അധികാരങ്ങളും വയറ്റിനു വ്യാഴാഴ്ച മുതല്‍ ലഭിക്കുമെന്നും ഷെറിഫ് പ്രഖ്യാപിച്ചു. ഷെറിഫ് എന്ന നിലയില്‍ നല്‍കുന്ന എല്ലാ ഉത്തരവുകളും പാലിക്കപ്പെടേണ്ടതാണെന്ന് ഷെറിഫ് ടെറി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തിയിലൂടെ കുട്ടികളുടെ നഷ്ടപ്പെട്ട മനോവീര്യം വീണ്െടടുക്കാനാവുമെന്ന് ആശുപത്രിയില്‍ വയറ്റിന്റെ ഡോക്ടര്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ഇനിയും എനിക്ക് എന്താണ് തരാനുളളതെന്നാണ് വയറ്റ് അന്വേഷിച്ചത്. കീമൊ തെറാപ്പിക്കുവിധേയനാകുന്ന കുട്ടി നല്ല ഉന്മേഷവാനാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍