യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദുക്റാന പെരുന്നാള്‍ ആഘോഷിച്ചു
Saturday, July 12, 2014 8:15 AM IST
ന്യൂജേഴ്സി: വിശുദ്ധ തോമാശ്ശീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ജൂലൈ അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളില്‍ സമുചിതമായി കൊണ്ടാടി.

ശനി സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപോലീത്ത വചന ശുശ്രൂഷ നടത്തി.

ഞായര്‍ രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം വെരി റവ. ടി.എം. സക്കറിയ, വെരി റവ. ചെറിയാന്‍ നീലാങ്കല്‍, റവ.ഫാ. ഡോ. കെ.കെ. കുര്യാക്കോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു. വി. കുര്‍ബാനയ്ക്കുശേഷം പതിവുപോലെ ബ്ളോക്ക് ചുറ്റിയുള്ള റാസ ചെണ്ടമേളത്തിന്റേയും വിശ്വാസികളുടെ പ്രാര്‍ഥനാ ഗീതങ്ങളുടെ അകമ്പടിയോടെ നടത്തി. റാസയ്ക്കുശേഷം ആശീര്‍വാദം, ലഞ്ച് എന്നിവയ്ക്കുശേഷം പെരുന്നാള്‍ കൊടിയിറക്കി. റവ.ഫാ. ഗീവര്‍ഗീസ് കോശിയും പെരുന്നാളില്‍ സംബന്ധിച്ചു.

അനേകം വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി പരിസരം കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു. പെരുന്നാള്‍ കണ്‍വീനര്‍ കോര വര്‍ഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറര്‍ ജോണ്‍ ഐസക് എന്നിവര്‍ വികാരി റവ. ചെറിയാന്‍ നീലാങ്കലിന്റെ നേതൃത്വത്തില്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ നടത്തുകയും അനുഗ്രഹപ്രദമാക്കുകയുകയും ചെയ്തു. പിആര്‍ഒ കുര്യാക്കോസ് തര്യന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം