യേശുദാസിന്റെ സംഗീത നിശ ജൂലൈ 26 ന്
Friday, July 11, 2014 8:01 AM IST
അര്‍ക്കന്‍സാസ്: കെ.ജെ. യേശുദാസ് നേതൃത്വം നല്‍കുന്ന സംഗീത നിശ ജൂലൈ 26 ന് (ശനി) അര്‍ക്കന്‍സാസ റോജേഴ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30 ന് ആരംഭിക്കും.

ചിന്മയാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ വിദ്യാലയം, ഹിന്ദു ക്ഷേത്ര പുനര്‍നിര്‍മാണം എന്നിവയുടെ ധന സമാഹരണത്തിനാണ് ഗാനഗന്ധര്‍വന്റെ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് ഹിന്ദു അസോസിയേഷനും ചിന്മയ മിഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സംഗീത നിശയിലേക്കുളള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

സംഗീത പരിപാടികളില്‍ വന്ന് പങ്കെടുത്ത് മഹത്തായ സംരംഭത്തിന് പിന്തുണ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മണി : 503 330 6252, സുധീര്‍ : 479 426 4308, കൃഷ്ണന്‍ : 479 619 9933, സുപ്രിയ: 949 735 7343, അനൂപ് : 210 246 2842, മൂര്‍ത്തി: 479 366 3664

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍