മൌലാനാ അമീനുദ്ദീന്‍ ഫൈദി കുവൈറ്റിലെത്തി
Friday, July 11, 2014 7:58 AM IST
കുവൈറ്റ് : പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തനുമായ മൌലാനാ അമീനുദ്ദീന്‍ ഫൈദി (പശ്ചിമ ബംഗാള്‍) ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തി. ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് സെക്രട്ടറിയും വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോഓര്‍ഡിനേറ്ററുമായ അദ്ദേഹം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സിറ്റി സോണ്‍ ജൂലൈ 11ന് (വെള്ളി) വൈകുന്നേരം നാലിന് മസ്ജുദുല്‍ കബീറില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.

ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ദി ട്രൂത്ത് സംസ്ഥാന ഡയറക്ടര്‍ അബ്ദുറഷീദ് സുല്ലമി ഉഗ്രപുരം, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും. എല്ലാ യൂണിറ്റുകളില്‍ നിന്നും മസ്ജിദുല്‍ കബീറിലേക്ക് വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്െടന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 97326896, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍