ഷാലോം ഫെസ്റിവല്‍ ജൂലൈ 12, 13 തീയതികളില്‍
Friday, July 11, 2014 5:07 AM IST
ഷിക്കാഗോ: ഷാലോം ടീമിന്റെ നേതൃത്വത്തിലുള്ള ധ്യാനം മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി മലയാളത്തിലും ഇംഗ്ളീഷിലുമായി ജൂലൈ 12,13 (ശനി, ഞായര്‍) ദിവസങ്ങളില്‍ വീലിംഗിലുള്ള വെസ്റിന്‍ ഹോട്ടലില്‍ (ണലശിെേ ഒീലേഹ, 601 ച. ങശഹംമൌസലല അ്ല, ണവലലഹശിഴ, കഘ 60090) വെച്ച് നടത്തപ്പെടുന്നു.

രജിസ്ട്രേഷന്‍ സൌജന്യമാണ്. ജൂലൈ 12-നും 13-നും രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള ധ്യാനത്തിന് വാക് ഇന്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കും.

പ്രശസ്ത വചനപ്രഘോഷകരായ ബ്ര. ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി, ഫാ. തോമസ് കൊച്ചുകരോട്ട് എന്നിവര്‍ മലയാളത്തിലുള്ള ധ്യാനത്തിനും, ബ്ര. റോബര്‍ട്ട് വലിയന്റ്, ഡോ. മാര്‍ക്ക് നിമോ, കെന്‍ യാസിങ്കി, അലക്സ് ആന്റണി എന്നിവര്‍ ഇംഗ്ളീഷിലുള്ള ധ്യാനത്തിനും നേതൃത്വം നല്കും.

അഞ്ച് ഡോളര്‍ നിരത്തില്‍ ഭക്ഷണം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മഠത്തിപ്പറമ്പില്‍ (847 276 7354).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം