ഫിലാഡല്‍ഫിയയില്‍ 'ക്രിസ്തോസ് ഫെസ്റ് 2014' ജൂലൈ 19ന്
Thursday, July 10, 2014 8:09 AM IST
ഫിലാഡല്‍ഫിയ: ക്രിസ്തോസ് മാര്‍ത്തോമ പള്ളിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 19ന് (ശനി) രാവിലെ 10 മുതല്‍ 'ക്രിസ്തോസ് ഫെസ്റ് 2014' അരങ്ങേറും.

കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും നാടകവും കഥാപ്രസംഗവും ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലോത്സവത്തോടുചേര്‍ന്ന് കേരളത്തിന്റെ തനായ ശൈലിയില്‍ പാകം ചെയ്ത നാടന്‍ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും പ്രവര്‍ത്തിക്കും.

റവ. വര്‍ഗീസ് കെ. തോമസ്, അലക്സ് തോമസ്, സി.ജി ഡാനിയേല്‍, തോമസ് സി. ജേക്കബ്, എം.കെ ജോര്‍ജുകുട്ടി, നൈനാന്‍ വര്‍ഗീസ്, തോമസ് കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഫെസ്റിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വര്‍ഗീസ് കെ. തോമസ് 215 808 7410.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല