കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ വര്‍ധനവ്
Thursday, July 10, 2014 8:06 AM IST
കുവൈറ്റ്: കുവൈറ്റ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ജൂണില്‍ വര്‍ധനയുണ്ടായതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍. ഈ വര്‍ഷം ജൂണില്‍ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 934000 ആണ്. അവരില്‍ 438000 പേര്‍ കുവൈറ്റില്‍ വിമാനം ഇറങ്ങിയവരുമാണ്. കഴിഞ്ഞ മാസം 7588 യാത്രാവിമാനങ്ങളാണ് വിമാനത്താവളം ഉപയോഗിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍