ഇന്ത്യയിലേക്ക് വീട്ടു ജോലിക്കാരുടെ വീസ ജൂലൈ പത്തുമുതല്‍
Thursday, July 10, 2014 8:05 AM IST
ദമാം: ഇന്ത്യയില്‍നിന്നും വീട്ടു ജോലിക്കാരുടെയും മറ്റ് ഗാര്‍ഹിക തൊഴിലാളികളേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള വീസകള്‍ ജൂലൈ 10 (വ്യാഴം) മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം ട്വിറ്ററിലുടെയാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയില്‍നിന്നും വീട്ട് ജോലിക്കാരെ ആവശ്യമുള്ളവര്‍ അംഗീകൃത ഏജന്‍സികളെക്കുറിച്ചറിയുന്നതിന് മന്ത്രാലയത്തിന്റെ മുസാനിദ് എന്ന സൈറ്റില്‍ അറിയാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതുകുടാതെ സൌദി മന്ത്രി സഭ പാസാക്കിയ ഗാര്‍ഹിക തൊഴിലാളി നിയമത്തെകുറിച്ചും മുസാനിദ് സൈറ്റില്‍ അറിയാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി സൌദി തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില് ഫഖീഹും സംഘവും ഡല്‍ഹിയിലെത്തി ഗാര്‍ഹിക തൊഴിലാളികളെ സൌദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.

തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമായി സൌദി, ഇന്ത്യ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തേയും നിയമിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഉന്നതതല സംഘം സൌദിയില്‍ ക്യാമ്പു ചെയ്തായിരുന്ന മന്ത്രി തലത്തില്‍ ഒപ്പിട്ട കാരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം