പ്രവാസി നേതാക്കള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ സന്ദര്‍ശിച്ചു
Thursday, July 10, 2014 8:05 AM IST
ജിദ്ദ: 'പ്രവാസി സാംസ്കാരിക വേദി' അഡ്ഹോക് കമ്മറ്റി നേതാക്കള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി. എസ് മുബാറകിനെ സന്ദര്‍ശിച്ചു. പുതുതായി രൂപീകരിച്ച സംഘടന എന്ന അര്‍ഥത്തില്‍ 'പ്രവാസി സാംസ്കാരിക വേദി'യെ നേതാക്കള്‍ കോണ്‍സുല്‍ ജനറലിന് പരിചയപ്പെടുത്തുകയും ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോണ്‍സുലേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് സംഘടനയുടെ എല്ലാവിധ സഹകരണവും വാഗ്ദാനം നല്‍കുകയും ചെയ്തു.

ഈ വര്‍ഷത്തെ ഹജ്ജിനായി കോണ്‍സുലേറ്റ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൌകര്യങ്ങളും നടപടികളും കോണ്‍സല്‍ ജനറല്‍ നേതാക്കളുമായി പങ്കുവച്ചു. 'പ്രവാസി സാംസ്കാരിക വേദി' ജിദ്ദ അഡ്ഹോക് കമ്മറ്റി ചെയര്‍മാന്‍ പ്രഫ. റെയ്നോള്‍ഡ് കോണ്‍സുലര്‍ ജനറലിനെ ബൊക്കെ നല്‍കി ആദരിച്ചു. വൈസ് ചെയര്‍മാന്‍ ശ്യാം ഗോവിന്ദ്, ജനറല്‍ കണ്‍വീനര്‍ ഇസ്മയില്‍ കല്ലായി, കമ്മിറ്റി അംഗങ്ങളായ ഉമര്‍ അബൂബക്കര്‍, സി.എച്ച് ബഷീര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍