അന്നമ്മ ജോര്‍ജിന്റെ (മോളി) സംസ്കാരം വെള്ളിയാഴ്ച
Thursday, July 10, 2014 5:09 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിര്യാതയായ ബുധനൂര്‍ കിഴക്കേ നെടുങ്ങാട്ടു വീട്ടില്‍ പാസ്റര്‍ കോശി ജോര്‍ജിന്റെ (ലോഗോസ് പ്രിന്റിംഗ് ന്യൂയോര്‍ക്ക്) ഭാര്യ അന്നമ്മ ജോര്‍ജിന്റെ (മോളി) സംസ്കാര ശുശ്രൂഷകള്‍ ജൂലൈ പത്തിന് വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 10.30 വരെയും ഗാര്‍ഡന്‍സിറ്റിപാര്ക്കിലുള്ള പാര്‍ക്ക് ഫുനറല്‍ ഹോമില്‍വച്ചും സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 11.30-ന് പോര്‍ട്ട് വാഷിങ്ങ്ടണില്‍ ഉള്ള നാസാ ക്നൊല്‍സ് സെമിത്തേരിയില്‍ വെച്ചും ലിവിംഗ് വാട്ടര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും. ചടങ്ങുകള്‍ തൂലിക.ടിവിയില്‍ കാണാവുന്നതാണ്. വിവരങ്ങള്‍ക്ക് പാസ്റര്‍ ജെയിന്‍ ദാനിയേല്‍ 5162445483.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം