ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡ്: മത്സരങ്ങള്‍ നവംബര്‍ 15ന്
Wednesday, July 9, 2014 8:11 AM IST
ന്യൂയോര്‍ക്ക്: ഭാരതീയ സംസ്കാരം അമേരിക്കന്‍ മണ്ണില്‍ വളരുന്ന ഇളംതലമുറയ്ക്ക് പകരുകയും അതിലൂടെ കലാപ്രതിഭകളെ കണ്െടത്തി ആദരിക്കുന്ന പതിനേഴാമത് സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ നവംബര്‍ 15ന് ന്യൂയോര്‍ക്കില്‍ നടക്കും.

നോര്‍ത്ത് അമേരിക്കയിലെയും കാനഡായിലേയും ഇന്ത്യന്‍ വംശജരുടെ നാലു വയസു മുതല്‍ ഇരുപതു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

ക്വീന്‍സിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 15ന് രാവിലെ 10ന് തുടങ്ങുന്ന മത്സരങ്ങളില്‍ നാടോടി നൃത്തം, ഭരതനാട്യ നൃത്തം, ഇന്ത്യന്‍ ഭാഷകളിലെ സംഗീതം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവ ഉള്‍പ്പെടുന്നു.

പ്രീജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വൈകുന്നേരം ആറിന് വിശിഷ്ടാതിഥികളും നൃത്ത-സംഗീത ഗുരുക്കളും, സാംസ്കാരിക പ്രമുഖരും പങ്കെടുക്കുന്ന വേദിയില്‍ സരസ്വതി അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. സരസ്വതി അവാര്‍ഡ് വിജയികളുടെ സംഗീത-നൃത്ത കലാവിരുന്നും അവാര്‍ഡുദാന ചടങ്ങിന് മാറ്റു കൂട്ടുന്നു. തത്സമയം സംഗീത-നൃത്ത ഗുരുക്കളെ ആദരിക്കുന്നു. പ്രവേശനം സൌജന്യമാണ്.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഗീത-നൃത്ത വിദ്യാര്‍ഥികള്‍ നവംബര്‍ ഒന്നിന് മുമ്പ് രജിസ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ തോമസ് 516 455 9739, മാത്യു സിറിയക് 516 294 7718, ഡോ. അശോക് കുമാര്‍ 516 385 6150, സെബാസ്റ്യന്‍ തോമസ് 516 681 8665, മറിയ ഉണ്ണി 516 825 0394, ബി. അരവിന്ദാക്ഷന്‍ 516 616 0233. ലാമശഹ:മൃെമംമവേശമംമൃറ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോജോ തോമസ്