അമുസ്ലിങ്ങളുടെ സൌകര്യാര്‍ഥം ജിദ്ദയിലും തായിഫിലും അപ്പീല്‍ കോടതികള്‍
Wednesday, July 9, 2014 8:08 AM IST
ദമാം: മക്ക പ്രവിശ്യയിലെ അമുസ്ലിങ്ങളുടെ സൌകര്യാര്‍ഥം കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ജിദ്ദിയിലും തായിഫിലും മേല്‍കോടതികള്‍ സ്ഥാപിക്കാന്‍ സൌദി സുപ്രീം കോടതി നീക്കം നടത്തുന്നു.

നിലവില്‍ മക്ക പ്രവിശ്യയില്‍ മേല്‍കോടതിയുള്ളത് മക്കയിലാണ്. അമുസ്ലിങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജിദ്ദ, തായിഫ് തുടങ്ങിയ പ്രദേശങ്ങളിലെ അമുസ്ലിങ്ങള്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

സൌദിയിലെ നിരവധി കമ്പനികള്‍ തങ്ങളുടെ കേസുകള്‍ പലതും നടക്കുന്നത് മക്കയിലാണന്നും മക്കയിലേക്ക് അമുസ്ലിങ്ങള്‍ക്ക് പ്രവേശനാനുമതിയില്ലാത്തതിനാല്‍ കേസുകള്‍ നീണ്ടുപോവുകയാണന്നും കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. ഈ മേഖലയില്‍ പലവിദേശ കമ്പനികളുമുണ്ട്.

സൌദിയിലെ തൊഴില്‍ കേസുകള്‍ കോടതിയിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് സുപ്രീം കോടതി ജിദ്ദയിലും തായിഫിലും മേല്‍ കോടതികള്‍ സ്ഥാപിക്കുന്നത്. ജിദ്ദയിലേയും തായിഫിലേയും വിദേശ തൊഴിലാളികളുടെ കണക്കെടുക്കാന്‍ സുപ്രീം കോടതി ബന്ധപ്പെട്ട വകുപ്പുകള്‍ ജിദ്ദയില്‍ സ്ഥാപിക്കുന്ന ഹൈക്കോടതിയുടെ പരിധിയില്‍ റാബിഗ്, ഖലീസ് തുടങ്ങിയ മേഖലകളെകൂടി ഉള്‍പ്പെടുത്തുമെന്ന് ഉന്നത കേന്ദ്രങ്ങളിലുള്ളവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം