വ്രതവിശുദ്ധി ജീവിതത്തില്‍ പകര്‍ത്തണം: ഡോ. വലീദ് അല്‍
Wednesday, July 9, 2014 8:08 AM IST
കുവൈറ്റ്: കേരള ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്ജിദുല്‍ കബീറില്‍ സമൂഹ നോമ്പുതുറയും പഠനസദസും സംഘടിപ്പിച്ചു.

മലയാളി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള ധാരാളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ മസ്ജിദുല്‍ കബീര്‍ ഇമാമും കുവൈറ്റ് യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. വലീദ് അല്‍ അലി മുഖ്യാതിഥിയായിരുന്നു. വ്രതത്തിലൂടെ സ്വയം സംസ്കരണം നേടിയെടുക്കുന്നതിനൊപ്പം സാമൂഹികമായ കടമകള്‍ കൂടി തിരിച്ചറിയണമെന്നും വ്രതമാസത്തില്‍ നേടിയെടുക്കുന്ന വിശ്വാസവിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഡെല്‍ഹി അഹലെ ഹദീസ് നേതാവും പ്രമുഖ പണ്ഡിതനുമായ ഷെയ്ഖ് മഖ്ബൂല്‍ അഹ്മദ് മദനി ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളും ജാമിഅ അല്‍ ഹിന്ദിയിലെ അധ്യാപകരുമായ ത്വല്‍ഹത്ത് സ്വലാഹി, ശുറൈഹ് സലഫി എന്നിവര്‍ പ്രഭാഷണം നടത്തി. സെന്റര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഹിമ പ്രസിഡന്റ് സിദ്ധിഖ് വലിയകത്ത്, കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത എന്നിവര്‍ സംബന്ധിച്ചു. കെ.സി മുഹമ്മദ് നജീബ് സ്വാഗതവും അസ്ലം ആലപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്