'പുരോഗതിയുടെ പടവുകള്‍ കയറാന്‍ എന്നും വിദ്യാര്‍ഥിയായിരിക്കുക'
Wednesday, July 9, 2014 8:07 AM IST
ജിദ്ദ: ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് മനുഷ്യന് പുരോഗതിയുടെ പടവുകള്‍ കയറാന്‍ കഴിയുന്നതെന്ന് എം.പി സുലൈമാന്‍ ഫൈസി അഭിപ്രായപ്പെട്ടു. ഐഡിസിയുടെ ഇഫ്താറിലും യാത്രയയപ്പ് സംഗമത്തിലും സംസാരിക്കുകയായിരുന്നു ഫൈസി.

സമര്‍പ്പണബോധമുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ പിന്‍ബലമാണ് 15 വര്‍ഷമായി പ്രബോധനരംഗത്ത് സേവനം ചെയുന്ന തനിക്ക് തുണയായതെന്നു അദ്ദേഹം പറഞ്ഞു. നാട്ടില്‍ പണ്ഡിത പ്രതിഭകള്‍ ഏറെയുണ്െടങ്കിലും പ്രവാസലോകത്തില്‍ നിന്ന് വിഭിന്നമായി സങ്കുചിതത്വത്തിന്റെ നാല് കെട്ടിനുള്ളില്‍ അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രത്തിനു പരിമിതികള്‍ ഉണ്െടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്ന പണ്ഡിതനാണ് സുലൈമാന്‍ ഫൈസിയെന്നും വിവിധ മേഖലകളില്‍ നേതൃബാഹുല്യമുള്ള പ്രവാസ ലോകത്ത് പണ്ഡിതന്മാരുടെ കൊഴിഞ്ഞു പോക്ക് ആത്മീയ ദാരിദ്യ്രം സൃഷ്ടിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. താമസിയാതെ നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് ഐഡിസി അമീര്‍ ഹുസൈന്‍ ബാഖവി പൊന്നാട് മെമെന്റോ സമ്മാനിച്ചു. സയ്യിദ് മശ്ഹൂദ് തങ്ങള്‍ ഫൈസിയെകുറിച്ച് കവിതാലാപനം നടത്തി. അന്വര്‍ വടക്കാങ്ങര, പി.എം മായിന്‍കുട്ടി, ദിലീപ് താമരക്കുളം, സി.ഒ.ടി. അസീസ്, കെ.സി അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍, അബു ഇരിങ്ങാട്ടിരി, ഉസ്മാന്‍ ഇരുമ്പുഴി, കെ.എം ഷരീഫ് കുഞ്ഞു, അഹമ്മദ് പാളയാട്ട്, എ.പി കുഞ്ഞാലി ഹാജി, എ.എം.സജിത്ത്, മുഹമ്മദ് ആലുങ്ങല്‍, ഇബ്രാഹീം ശംനാട്, പി.എ.അബ്ദുറഹ്മാന്‍, ഇസ്മായില്‍ നീറാട്, അബ്ദുള്ളക്കുട്ടി എന്നിവര്‍ ആശംസ നേര്‍ന്നു. അഡ്വ. കെ.എച്ച്.എം മുനീര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. അബ്ദുനാസര്‍ ചാവക്കാട് സ്വാഗതവും സാജിര്‍ കുറ്റൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍