ഏലമ്മ മാത്യു നിര്യാതയായി
Wednesday, July 9, 2014 8:04 AM IST
ഹൂസ്റ്റണ്‍: കോഴിക്കോട് താമരശേരില്‍ അറമ്പാട്ടുമാക്കില്‍ പരേതനായ മാത്യു ചെറിയാന്റെ ഭാര്യ ഏലമ്മ മാത്യു (95) നിര്യാതയായി. സംസ്കാരം 11 ന് (വെളളി) ഉച്ചയ്ക്കുശേഷം കൂടത്തായി സെന്റ് മേരീസ് കാത്തലിക്ക് പളളിയില്‍.

പരേത ഇരിട്ടിയില്‍ അണിയറ കുടുംബാംഗം.

മക്കള്‍: ചെറിയാന്‍ മാത്യു, പരേതനായ ജോര്‍ജ് മാത്യു, തങ്കമ്മ അഗസ്റ്റ്യന്‍, റോസി മാത്യു (ഹൂസ്റ്റണ്‍), അന്നമ്മ ജേക്കബ്, മേരി ജോണ്‍, സെലിന്‍ തോമസ്.

മരുമക്കള്‍: പരേതയായ ത്രേസ്യാമ്മ ചെറിയാന്‍, ലാലി ജോര്‍ജ്, പരേതനായ അഗസ്റ്റ്യന്‍ വെട്ടിക്കുഴിയില്‍, മാത്യു സക്കറിയ (ഹൂസ്റണ്‍), ജേക്കബ് കുഴുമ്പില്‍, ജോണ്‍ സക്കറിയ (മസ്ക്കറ്റ്), പരേതനായ തോമസ് കുന്നത്ത്.

റിപ്പോര്‍ട്ട്: സജി പുല്ലാട്