സോണ്‍ ഒഐസി.സി ഇഫ്താര്‍ സംഗമം
Wednesday, July 9, 2014 5:04 AM IST
റിയാദ്: ഒ.ഐ.സി.സി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഇഫ്താര്‍ സംഗമം നടത്തി. ബത്തയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹ്യ സാംസ്കാരിക വ്യവസായരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ച് നടന്ന റമദാന്‍ പ്രഭാഷണച്ചടങ്ങില്‍ പ്രസിഡണ്ട് നവാസ്ഖാന്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. മുജീബ്റഹ്മാന്‍ ഖിറാഅത്ത് നടത്തി. അഹമ്മദ് മാസ്റ്റര്‍ ഓച്ചിറ റമദാനിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

നാസര്‍ അബൂബക്കര്‍, ഫസലുറഹ്മാന്‍, അറ്റ്ലസ് മൊയ്തു, മൊയ്തീന്‍ കോയ കല്ലമ്പാറ, അന്‍വാസ്, അബൂബക്കര്‍, ശരീഫ് പാലത്ത്, നാസര്‍ കാരന്തൂര്‍, നരേന്ദ്രന്‍ ചെറുകാട്, ഗഫൂര്‍, നസറുദ്ദീന്‍ വി.ജെ, ജബ്ബാര്‍ കരുനാഗപ്പള്ളി, ഷാജി ആലപ്പുഴ, ലത്തീഫ് തെച്ചി, അഷ്റഫ് മൂവ്വാറ്റുപുഴ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സത്താര്‍ കായംകുളം സ്വാഗതവും മുഹമ്മദലി പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍