ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ കുടുംബസംമം ജൂലൈ 12-ന്
Tuesday, July 8, 2014 6:54 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിമൂന്നാത് കുടുംബ സംഗമം ജൂലൈ 12-ന് (ശനി) വൈകിട്ട് അഞ്ചിന് ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ് ഡിന്നറോടും വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളോടും കൂടി നടത്തപ്പെടുന്നു.

ഡിന്നറോടെ ആരംഭിക്കുന്ന പരിപാടി തുടര്‍ന്ന് എക്യൂമെനിക്കല്‍ കൌണ്‍സില്‍ അംഗങ്ങളായ 16 പള്ളികളില്‍ നിന്നുമുള്ള പ്രഗത്ഭ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വര്‍ണാഭമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള 16 എപ്പിസ്കോപ്പല്‍ പള്ളികളുടെ കൂട്ടായ്മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയും റവ.ഫാ. ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ വള്ളിയില്‍ (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ക്കു പുറമെ റവ. ഷാജി തോമസ് (ക്ളെര്‍ജി ചെയര്‍മാന്‍), ജയിംസ് പുത്തന്‍പുരയ്ക്കല്‍ (പ്രോഗ്രാം), മോന്‍സി ടി. ചാക്കോ (ഫുഡ്), ജോയിച്ചന്‍ പുതുക്കുളം (പബ്ളിസിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റേജ്, സൌണ്ട്), ആഗ്നസ് തെങ്ങുംമൂട്ടില്‍, മേഴ്സി മാത്യു, ഡെല്‍സി മാത്യു (വിമന്‍സ് ഫോറം/ ഹോസ്പിറ്റാലിറ്റി), റവ. ജോര്‍ജ് ചെറിയാന്‍, രമ്യാ രാജന്‍, ജിന്‍സി ഫിലിപ്പ് (യൂത്ത് ഫോറം), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ഡവെലൃശിഴ ഇമുശേമി) എന്നിവരാണ് കുടുംബസംഗമത്തിന് നേതൃത്വം നല്‍കുന്നത്.

ഇംപീരിയല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, റിലയബിള്‍ ടാക്സ് ആന്‍ഡ് അക്കൌണ്ടിംഗ് (ഔസേഫ് തോമസ് സിപിഎ), സര്‍ട്ടിഫൈഡ് അക്കൌണ്ടിംഗ് ആന്‍ഡ് ടാക്സ് ഇന്‍ക് (ആന്‍ഡ്രൂസ് തോമസ്, ജോസഫ് ചാമക്കാല) എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സേഴ്സും ഫാമിലി ഡെന്റല്‍ പ്രാക്ടീസ് (ഡോ. സൂസന്‍ ഇടുക്കുതറ), ലൂക്കോസ് റിയാലിറ്റി (സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍), ബിഎംഒ ഹാരിസ് ബാന്റ് (ബാബു കുറുപ്പ് മോര്‍ട്ട്ഗേജ് ബാങ്കര്‍), ജിജി സാം ആന്‍ഡ് ഫാമിലി എന്നിവര്‍ പ്ളാറ്റിനം സ്പോണ്‍സേഴ്സും, ഹീറ്റിംഗ് ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (എബി ഇലക്കാട്ട്), ന്യൂയോര്‍ക്ക് ലൈഫ് (സണ്ണി ഈരൂരിക്കല്‍), അച്ചീവ് റിയല്‍ എസ്റേറ്റ് (സാബു മഠത്തില്‍പറമ്പില്‍), ജെഎംഎസ് റെന്റല്‍സ് (ജോജി, മോന്‍സി, ഷൈജൂ), കെ.എന്‍.എ റിയാലിറ്റി (മാത്യു ജോസഫ് മാപ്ളേട്ട്, ജിആര്‍ഐ), കെവിന്‍ ആന്‍ഡ് കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ ഗോള്‍ഡ് സ്പോണ്‍സേഴ്സുമാണ്.

ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ സഭാ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്തീയ വിശ്വാസികള്‍ ഒരേ കുടക്കീഴില്‍ അണിനിരക്കുന്ന ഈ കുടുംബ കൂട്ടായ്മയിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോയി ആലപ്പാട്ട് (201 951 1701), റവ. ബിനോയി ജേക്കബ് (773 886 0479), ജോണ്‍സണ്‍ വള്ളിയില്‍ (847 830 7276), ആന്റോ കവലയ്ക്കല്‍ (630 666 7310).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം