ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുമോദിച്ചു
Tuesday, July 8, 2014 6:50 AM IST
ഷിക്കാഗോ: ജൂലൈ ആറിന് ഷിക്കാഗോയില്‍ ഫൊക്കാനാ കണ്‍വന്‍ഷനോടബന്ധിച്ച് നടന്ന 2014-16 ലെ തെരഞ്ഞെടുപ്പില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനേയും അസോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുര്യപ്പുറത്തിനേയും ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് ഉലഹന്നാനേയും യൂത്ത് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അജിന്‍ ആന്റണിയേയും ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുമോദിച്ചു.

തെരഞ്ഞടുപ്പിനുശേഷം നടന്ന അനുമോദന യോഗത്തില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും അനുമോദിക്കുകയും പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി. ജോണിനും മറ്റ് ഭാരവാഹികള്‍ക്കും ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.

സെക്രട്ടറി ജയപ്രകാശിന്റെ അഭാവത്തില്‍ ജോ. സെക്രട്ടറി അലക്സ് ഏബ്രഹാം, ട്രഷറര്‍ മത്തായി പി. ദാസ്, ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ കുര്യാക്കോസ് തര്യന്‍, മുന്‍ പ്രസിഡന്റുമാരായ ഇന്നസെന്റ് ഉലഹന്നാന്‍, തോമസ് നൈനാന്‍, ബോസ് കുരുവിള എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം