അസീസിയ്യയില്‍ നിന്നു സൌജന്യ ഉംറ യാത്ര
Tuesday, July 8, 2014 6:49 AM IST
റിയാദ്: അസീസിയ്യ ജാലിയാത്തിനു കീഴില്‍ മലയാളികള്‍ക്കായി സൌജന്യ ഉംറ യാത്രക്ക് അവസരം. റമദാനിലെ രണ്ടാമത്തെ വ്യാഴാഴ്ച (ജൂലൈ 10 ന്) അസര്‍ നമസ്കാരാനന്തരമാണ് ജാലിയാത്ത് ഓഫീസ് പരിസരത്ത് നിന്ന് യാത്ര പുറപ്പെടുക. വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം മക്കയില്‍ നിന്നും മടങ്ങും.

താത്പര്യമുള്ളവര്‍ 0500885787 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍