'തറവാടി'ന് പുതിയ ഭാരവാഹികള്‍
Tuesday, July 8, 2014 6:48 AM IST
റിയാദ്: റിയാദിലെ പ്രമുഖ മലയാളി കുടുംബ കൂട്ടായ്മയായ തറവാടിന് പുതിയ ഭാരവാഹികള്‍. തറവാടിന്റെ കളിവീട്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ കാരണവരായി സണ്ണി കുരുവിള, സഹകാരണവരായി നിസാം കബീര്‍, പൊതുസമ്പര്‍ക്കദര്‍ശിയായി റിജോ ടോം, ഖജാന്‍ജിയായി ഉമേഷ്, കാര്യദര്‍ശിയായി ജോജി ജേക്കബ്, സഹ കാര്യദര്‍ശിയായി വിബീഷ് ശ്രീധരന്‍, കലാകായിക ദര്‍ശിയായി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തു.

തറവാട് അംഗങ്ങള്‍ക്കായി വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍ ടുര്‍ണമെന്റുകള്‍, സ്ത്രീകള്‍ക്കായി യോഗാ പരിശീലന ക്ളാസുകള്‍, പാചകമത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചന, കരാട്ടെ, സംഗീത ക്ളാസുകള്‍, വ്യക്തിത്വവികസന ക്ളാസുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് കാര്യദര്‍ശി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍