കെകെഎംഎ ജഹറ നോമ്പ് തുറ ജൂലൈ 11 ന്
Tuesday, July 8, 2014 6:41 AM IST
കുവൈറ്റ്: കേരള മുസ്ലിം അസോസിയേഷന്‍ ജഹറ ബ്രാഞ്ച് കമ്മിറ്റി ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിപുലമായ നോമ്പുതുറ സംഘടിപ്പിക്കുന്നു.

ജൂലൈ 11 ന് (വെള്ളി) ജഹറ ടെലികമ്യൂണിക്കേഷന്‍ ടവറിനു സമീപം ഔഖാഫ് മന്ത്രാലയം പ്രത്യേകം സജ്ജമാക്കിയ ടെന്ററിലാണ് പരിപാടി. അസര്‍ നമസ്കാരാനന്തരം ആരംഭിക്കുന്ന ചടങ്ങില്‍ സഖാഫുല്‍ ഇസ്ലാമിയ മേധാവി അബ്ദുല്ലഹ് മുഹമ്മദ് ആയാര്‍ അല്‍ അജ്മി മുഖ്യാതിഥിയായിരിക്കും. ഇഹയാഹുത്തുരാസ് പ്രബോധകനും പ്രമുഖ പണ്ഡിതനുമായ അബ്ദുസലാം സ്വലാഹി പ്രഭാഷണം നടത്തും.

പരിപാടിയുടെ വിജയത്തിനായി അബ്ദുള്ള ഫൈസി ചെയര്‍മാനും റസാക്ക് മേലടി, ബഷീര്‍ അമേത്ത്, അബുബക്കര്‍ തിക്കോടി, കെ.സി മജീദ്, നജ്മുദ്ദീന്‍. ടി.സി, മുഹമ്മദ് കുട്ടി കൊലാളംബ്, ഹംസ തിക്കോടി, പി. ഖമറുദ്ദീന്‍ എന്നിവര്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനറുമാരുമായി സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍