റമദാന്‍ പരസ്പര സാഹോദര്യത്തിന്റെ ഉത്സവകാലം: സ്വലാഹുദ്ദീന്‍ മദനി
Tuesday, July 8, 2014 6:39 AM IST
മക്ക: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മക്ക ഘടകം അസീസിയ കിന്‍സാറ ഓഡിറ്റോറിയത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. മക്കയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സംഗമം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കെഎന്‍എം സംസ്ഥന ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി ഇഫ്താര്‍ സന്ദേശം നല്‍കി.

പരസ്പര സാഹോദര്യത്തിന്റെ പ്രാധാന്യമുള്ള കാലമാണ് റമദാന്‍ മാസമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളും സംഘടനകളും സാഹോദര്യത്തിന്റേയും സഹകരണത്തിന്റെയും വിവിധ മേഘലകളെക്കുറിച്ച് ആലോചിക്കണമെന്നും യോചിക്കാവുന്ന തലങ്ങളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഹറമുകളിലെ ആരാധനകളില്‍ സാഹോദര്യത്തിന്റെ മഹനീയ ഉദാഹരണങ്ങള്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എം. അബ്ദുള്‍ ജലീല്‍ മസ്റര്‍, കാസിം മദനി, ബഷീര്‍ മാമങ്കര എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍