ആര്‍കെ പുരം സെന്റ് തോമസ് ദേവാലയത്തില്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Monday, July 7, 2014 7:57 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ സമാപിച്ചു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അറിന് (ഞായര്‍) രാവിലെ ഒമ്പതിന് സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ മോണ്‍. സൂസെ സെബാസ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സെന്റ് തോമസ് ചര്‍ച്ച് വികാരി ജോര്‍ജ് മണിമല, ഫാ. റോബിന്‍ എസ്ജെ, ഫാ. വിജയ് കുളു, ഫാ. സുമന്‍ സുരിയന്‍, ഫാ. യേശുരാജ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ ഫാ. റോബിന്‍ എസ്ജെ, ഫാ. വിജയ് കുളു, ബ്രദര്‍ അജീത് പാട്രിക് എന്നിവര്‍ക്ക് യാത്രയയപ്പും പുതിയ സഹവികാരിമാരായി ചര്‍ജെടുക്കുന്ന ഫാ. സുമന്‍ സുരിയന്‍, ഫാ. യേശുരാജ്, ഡീക്കന്‍ ജോസ് വട്ടക്കുഴി എസ്ജെ എന്നിവര്‍ക്കു സ്വീകരണവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. സ്നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലുക്കുന്നത്ത്