റമദാന്‍ ഉയര്‍ത്തുന്നത് സൌഹാര്‍ദ്ദത്തിന്റെ സന്ദേശം: ഇന്ത്യന്‍ അംബാസഡര്‍
Monday, July 7, 2014 7:48 AM IST
കുവൈറ്റ്: ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന ഏതുതര പ്രശ്നങ്ങളും നേരിട്ട് ബോധ്യപ്പെടുത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ കണ്െടത്താനും എംബസിയില്‍ സാഹചര്യമുണ്െടന്ന് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞു. അബാസിയ കമ്മ്യൂണിറ്റി ഹാളില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇസ്ലാഹി ഇഫ്ത്വാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മത സൌഹാര്‍ദ്ദം ഉണ്ടാക്കിയെടുക്കുന്ന കുവൈറ്റിലെ ആദ്യ ഇഫ്ത്വാറിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ഇറാഖിലെ പ്രശ്ന പ്രദേശത്തുനിന്ന് ഇന്ത്യന്‍ നഴ്സുമാര്‍ മോചിതരായതില്‍ വലിയ സന്തോഷവും അംബാസഡര്‍ അറിയിച്ചു. നാഥന്‍ മനുഷ്യര്‍ക്ക് കാണിച്ചു നല്‍കിയ ജീവിത രീതി പ്രകൃതിക്ക് യോജിച്ചതാണ്. ഇത് മനുഷ്യരുടെ കണ്െടത്തലുകളോ പ്രത്യായ ശാസ്ത്രമോ ആയിരുന്നുവെങ്കില്‍ മതത്തിന് ഇവിടെ നിലനില്‍പ്പുണ്ടാവുകയില്ല.

സൃഷ്ടികളെ ഒരുപോലെ കാണാനും പരസ്പരം സഹായിക്കാനും പട്ടിണിയും പ്രയാസവും മനസിലാക്കാനും നോമ്പിലൂടെ സാധിക്കുന്നു. ദൈവ ഹിതമനുസരിച്ച് എല്ലാവരോടും ദയയും വാത്സല്യവും കാണിച്ച് ജീവിതത്തെ ക്രമപ്പെടുത്തേതുണ്ട്. സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ദി ട്രൂത്ത് കേരള ഡയറക്ടര്‍ അബ്ദുള്‍ റഷീദ് ഉഗ്രപുരം വിശദീകരിച്ചു. ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ഡോ. നമ്പൂതിരി, ഹംസ പയ്യന്നൂര്‍, സിദ്ധീഖ് വലിയകത്ത്, തോമസ് മാത്യു കടവില്‍, അബൂബക്കര്‍ സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, അബ്ദുള്‍ അസീസ് സലഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സംഘടന പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍