കേരളത്തിന് കൃത്യമായ ഒരു പരിസ്ഥിതി നയം വേണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
Monday, July 7, 2014 7:43 AM IST
അബുദാബി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വീകരിക്കാന്‍ ഇപ്പോഴും കേരളം തയാറായിട്ടില്ല എന്നു മാത്രമല്ല നെല്‍വയല്‍ സംരക്ഷണ നിയമം വെള്ളം ചേര്‍ത്ത് ബാക്കിയായ നെല്‍വയലും മണ്ണിട്ട് നികത്താന്‍ എളുപ്പമാക്കുന്നു. ഇനിയെങ്കിലും ശക്തമായ ഒരു പരിസ്ഥിതി നയം രൂപീകരിക്കണമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അബുദാബി യൂണിറ്റ് പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും അബുദാബി യൂണിറ്റിന്റെ പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. വാര്‍ഷിക സമ്മേളനം ഫ്രന്റ്സ് ഓഫ് കെഎസ്എസ്പിയുടെ യുഎഇ പ്രസിഡന്റ്് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസ്മോ പുത്തന്‍ചിറ 'വികസനം' എന്ന കവിത ചൊല്ലി, വിജയന്‍ കുറ്റിക്കല്‍ യൂണിറ്റ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെറിന്‍ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, പ്രസിഡന്റ് സുനില്‍ ഇപി അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, മനോജ്, പ്രസന്ന വേണു, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ബാവ പ്രമേയം അവതരിപ്പിച്ചു. ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ് പുതിയ കമ്മിറ്റിയുടെ പാനല്‍ അരുണ്‍ പറവൂര്‍ അവതരിപ്പിച്ചു.

അബുദാബി യൂണിറ്റിന്റെ പുതിയ ഭാരവാഹികളായ രാജേഷ് (പ്രസിഡന്റ്), മണികണ്ടന്‍ (സെക്രട്ടറി), താജുദ്ദീന്‍ (വൈസ് പ്രസിഡന്റ്), സ്മിത ധനേഷ് (ജോ. സെക്രട്ടറി), മിഥുന്‍ (ട്രഷറര്‍), ഈദ്കമല്‍ (കണ്‍വീനര്‍), നന്ദ്ന (ജോ.കണ്‍വീനര്‍), കൃഷ്ണകുമാര്‍ (മാസിക ഇന്‍ ചാര്‍ജ്), ധനേഷ്കുമാര്‍ (ഐടി വിഭാഗം), സി.കെ മനോജ് (ബാലവേദി), ഫൈസല്‍ ബാവ, അഷറഫ് ചമ്പാട് (മാധ്യമ വിഭാഗം), സജു കെപിഎസി (കലവിഭാഗം) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള