ന്യൂയോര്‍ക്ക്: വിശ്വാസദീപ്തിയുടെ നിറവില്‍ സഭാ സ്നേഹം വിളിച്ചോതുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് 16-ന് തുടക്കമാകും. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജൂലൈ 16 മുതല്‍ 19 ശനി വരെ പെന്‍സില്‍വേനിയയിലെ ലാന്‍കാസ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് നാലുദിന കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.
റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് , റവ. ഫാ. മാറ്റ് അലക്സാണ്ടര്‍, മറ്റുഷ്കാ ജന്നിഫര്‍ മോഷര്‍, റവ. ഡീക്കന്‍ ഏബ്രഹാം ഫിലിപ്പ് എന്നിവരാണ് പ്രധാന പ്രാസംഗികര്‍. പ്രശസ്ത ഗായകന് ബിനോയ് ചാക്കോയും ക്രൈസ്തവ കര്‍ണ്ണാട്ടിക്ക് സംഗീതജ്ഞന് ജോജോ വയലിലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വി. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം അഞ്ചാം വാക്യത്തിലുള്ള കൌദാശിക ജീവിതം എന്ന സന്ദേശമാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രത്യേകമായി തെരഞ്ഞെടുത്ത ചിന്താവിഷയങ്ങള്‍ അടങ്ങിയ സൂപ്പര്‍സെഷനുകള്‍ ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ഹൂദോയ കാനോന്‍, മരണവും മരണാനന്തര ജീവിതവും, രോഗശാന്തി ശുശ്രൂഷ തുടങ്ങി കാലഘട്ടത്തിന് അനുയോജ്യവും വ്യക്തിജീവിതത്തിന് ഉപയുക്തവും ജീവിതവിജയത്തിന് നാന്ദിയാവുന്ന സന്ദേശങ്ങളും അടങ്ങിയതാണ് സൂപ്പര്‍ സെഷനുകള്‍.
ലാന്‍കാസ്റര്‍ സൈറ്റ് ആന്‍ഡ് സൌണ്ട് തീയേറ്ററില്‍ 'മോശ' എന്ന പേരിലുള്ള ലൈവ് ഷോ 11 മണിക്ക് കാണാനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് എല്ലാവരും കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് രജിസ്ട്രേഷന് ആരംഭിക്കും. ഡിന്നറിന് ശേഷം ഘോഷയാത്രയും പ്രാര്‍ത്ഥനയും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം.
രണ്ടാം ദിവസം യാമപ്രാര്‍ത്ഥനകള്‍ക്ക് ശേഷം മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളും ചര്ച്ചാക്ളാസ്സുകളും നടക്കും. സൂപ്പര്‍ സെഷനുകളും ഉണ്ടാവും. പ്രാര്‍ത്ഥനകള്‍, കോണ്‍ഫറന്‍സ് ക്വയര്‍ നേതൃത്വം നല്കുന്ന ഗാനശുശ്രൂഷ, ധ്യാനപ്രസംഗങ്ങള്‍ എന്നിവയോടെ അവസാനിക്കുന്ന രണ്ടാം ദിവസം വൈകുന്നേരം ടാലന്റ് ഷോ ക്രമീകരിച്ചിട്ടുണ്ട്.
മൂന്നാം ദിവസം പ്രഭാഷണങ്ങളും ചര്ച്ചാക്ളാസ്സുകളും നടക്കും. എം.ജി.ഓ.സി.എസ്.എം, ഫോക്കസ് എന്നീ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്കുന്ന സ്റഡിക്ളാസ്സുകള്, സ്പോര്‍ട്സ് ആന്‍ഡ് ഗയിംസ്, മറ്റ് സൂപ്പര്‍ സെഷനുകള്‍ എന്നിവയും നടക്കും. വൈകുന്നേരം പ്ളീനറി സെഷന്. ധ്യാനപ്രസംഗവും കുമ്പസാരവും രാത്രി വരെ നീളും. നാലാം ദിവസം വിശുദ്ധ കുര്‍ബാനയക്ക് ശേഷം സ്നേഹവിരുന്നോടു കൂടി കോണ്‍ഫറന്‍സിനു തിരശീല വീഴും.
കോണ്‍ഫറന്‍സിന് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സുജിത് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് കോര്‍ഡിനേറ്റര്‍ റവ. ഫാ. വിജയ് തോമസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വര്‍ഗീസ്, സുവനീര്‍ ബിസിനസ് മാനേജര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നു.
വിവിധ കമ്മിറ്റികളില്‍ താഴെ പറയുന്നവര്‍ പ്രവര്‍ത്തിക്കുന്നു. റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, സാറാ മാത്യു, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍, റവ. ഫാ. വി.എം ഷിബു, ടൈമി തോമസ്, റവ. ഫാ. ഗ്രിഗറി വര്‍ഗീസ്, അന്‍സാ തോമസ്, മീനു മാത്യു എന്നിവരാണ് കരിക്കുലം കമ്മിറ്റിയിലുള്ളത്. ചാപ്ളെയിനായി വെരി. റവ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പയും ക്വയറിനു നേതൃത്വം കൊടുത്ത് റവ. ഫാ.അലക്സ് കെ.ജോയിയും സേവനമനുഷ്ഠിക്കും. അലക്സ് എബ്രഹാം, ദീപാ തോമസ്, അനു പീറ്റര്‍ എന്നിവര്‍ക്കാണ് രജിസ്ട്രേഷന് ചുമതല. ജോര്‍ജ് തുമ്പയില്‍, റവ. ഫാ. പൌലോസ് ടി. പീറ്റര്‍, പോള്‍ കറുകപ്പള്ളില്‍, മാത്യു സാമുവല്‍, വര്‍ഗീസ് പ്ളാമൂട്ടില്‍, ഷൈല പി.ജോര്‍ജ്, സുനോജ് തമ്പി, അജിത് മാത്തന്, അനു ജോസഫ് എന്നിവര്‍ പബ്ളിസിറ്റിയും മീഡിയയും കൈകാര്യം ചെയ്യും. സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ മേല്‍നോട്ടം റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിനാണ്. എന്റര്ടെയ്ന്മെന്റ് പ്രോഗ്രാം കമ്മിറ്റിയില്‍ ഷൈനി രാജു, ജെസി മാത്യു, സന്തോഷ് തോമസ്, അനു ജോസഫ്, രാജു ജോയി എന്നിവരും പ്രവര്‍ത്തിക്കുന്നു. എബ്രഹാം ജോഷ്വായ്ക്കാണ് ഓണ്‍സൈറ്റ് റെസ്പോണ്സിബിലിറ്റി. ഡോ.ലിസി ജോര്‍ജ്, ഡോ. അമ്മു പൌലോസ് എന്നിവര്‍ക്കാണ് മെഡിക്കല്‍ ടീമിന്റെ ചുമതല. ജീമോന്‍ വര്‍ഗീസ് സുരക്ഷ ചുമതല കൈകാര്യം ചെയ്യും.
എബി കുര്യാക്കോസ്, ദാസ് കണ്ണാംകുഴിയില്, രാജന് പടിയറ, സൂസന് തോമസ്, കെ.ജി ഉമ്മന്‍, കുര്യാക്കോസ് തര്യന്, ഷാജി കെ.പോത്തന് എന്നിവര്‍ സുവനിയര്‍ ഫൈനാന്‍സ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
അജിത് വട്ടശ്ശേരില്‍, കെ.ജി ഉമ്മന്‍, സജി എം. പോത്തന്, വര്‍ഗീസ് ചെറിയാന്, തോമസ് മത്തായി, ജോര്‍ജ് പി.തോമസ്, മാത്യു വര്‍ഗീസ്, തോമസ് ഉമ്മന്‍, വര്‍ഗീസ് കെ. ജോസഫ്, മേരി എം. വര്‍ഗീസ്, ആലിസ് തുകലില്‍, സന്തോഷ് കോരുത്, പ്രസാദ് ഫിലിപ്പ് ഈശോ, ഡോ. മനോ സഖറിയ, ജയിംസ് നൈനാന്, പോള്‍ മത്തായി, മേരി എണ്ണശേരില്‍, രാജു ഡാനിയേല്‍, എം.എം എബ്രഹാം, കുരുവിള കോര, എലിസബത്ത് വര്‍ഗീസ് എന്നിവര്‍ റിസപ്ഷന്/ഡെക്കറേഷന്/പ്രൊസ്സഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിനു സാമുവല്‍, എബി. കെ പോള്‍ എന്നിവരാണ് ഫോട്ടോഗ്രാഫി നിര്‍വഹിക്കുന്നത്.
ഭദ്രാസന ആസ്ഥാനത്ത് ചാന്‍സലര്‍ റവ. ഫാ. തോമസ് പോള്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി ഡീക്കന്‍ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഡീക്കന്‍ എബി ജോര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബാബു പാറയ്ക്കല്‍ എന്നിവരും കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.
എം.ജി.ഓ.സി.എസ്.എം, മര്‍ത്തമറിയം വനിതാ സമാജം കൌണ്‍സില്‍ അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഭദ്രാസന മെത്രാപ്പോലീത്തയും പ്രസിഡന്റുമായ സഖറിയാ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തിലുള്ള ഭദ്രാസന കൌണ്‍സിലിലെ അംഗങ്ങളായ റവ. ഫാ. എം. കെ. കുറിയാക്കോസ് (സെക്രട്ടറി), റവ. ഫാ. ഷിബു ഡാനിയല്‍, റവ. ഫാ. ആന്‍ഡ്രൂ ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് ജോസഫ് വട്ടശ്ശേരില്‍, ഷാജി. കെ. വര്‍ഗീസ്, ഡോ. സാക്ക് ജി സഖറിയ, വറുഗീസ് പോത്താനിക്കാട് (ബോര്‍ഡ് ഓഫ് ട്രസ്റി അംഗം) എന്നിവരുടെയും സേവനങ്ങള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് ലഭിക്കുന്നു.
കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സായി ലാന്‍കാസ്റര്‍ കോണ്‍ഫറന്‍സ് മാറുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍